ക്രിസ്മസിന്റെ കാല്പനിക മാധുര്യം

നവംബര്‍ ഡിസംബര്‍ മാസങ്ങളാണ് ഹൈറേഞ്ചില്‍ ഞങ്ങളുടെ നാട്ടില്‍ ഏറ്റവും മനോഹരം, ഋതു മാറുന്നു. അത് വേഗമറിയാം. അപ്പോള്‍ ക്രിസ്മസ് മാസത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. വീടുകളിലും നാട്ടിന്‍ പുറങ്ങളിലും ക്രിസ്മസ് മാസത്തില്‍ രാത്രി വൈകുവോളം പുറത്തിറങ്ങി നടക്കാനാകും. ഒരു സ്വാത്രന്ത്യം. രാത്രി ഞങ്ങള്‍ കൂട്ട് കൂടി മല മുകളിലെ മരങ്ങളിലൊക്കെ കയറി ഇരുന്നിട്ടുണ്ട്. അവിടെയിരുന്നു നോക്കിയാല്‍ ദൂരെ പട്ടണത്തിലെയും താഴ്‌വാരത്തെ വീടുകളിലെയും നക്ഷത്ര വിളക്കുകള്‍ കാണാം. നക്ഷത്രങ്ങളും. ഒരു ദിവസം ഒരു മരത്തിലേക്ക് കയറിയതും ചില്ലകള്‍ ഉലഞ്ഞതും കുറെയധികം പക്ഷികള്‍ രാത്രി ആകാശത്തേക്ക് കൂട്ടത്തോടെ പറന്നു പോയി. ഞാനും എന്റെ കൂട്ടുകാരും കൂടി അവരുടെ നിദ്രയെ കളങ്കപ്പെടുത്തിയതാ ണെന്ന് എന്നൊന്നും അപ്പോള്‍ ഓര്‍ത്തില്ല.

പുല്‍ക്കൂടും സ്വപ്നവും മധുരവും ചേര്‍ന്ന് ക്രിസ്മസ് എന്റെ ശീലങ്ങളെ കുറെ മാറ്റിയിരുന്നു. അതിലൊന്ന് ക്രിസ്തുവിനോട് തോന്നിയ അപാരമായ അടുപ്പമാണ്. സുവിശേഷ വാക്യങ്ങള്‍ എന്റെ ഭാവനയെ ഉണര്‍ത്തി. ഒരു റൊമാന്റിക് ഹീറോയെ പോലെ ക്രിസ്തു അതില്‍ നിന്നും ഉയര്‍ന്നു വന്നു. ഞാന്‍ എന്റെ സങ്കടങ്ങളില്‍ നിരന്തരം ക്രിസ്തുവിനെ ഓര്‍ക്കുമായിരുന്നു. കാരണം ആ ഓര്‍മയില്‍ ക്രിസ്തു മാത്രമല്ല എന്റെ നാടും കൂട്ടുകാരും പിന്നെ ഞാന്‍ കാണാറുള്ള സ്വപ്നങ്ങളും കു ടുങ്ങിയിരുന്നു. ആ ക്രിസ്തു എനിക്കുള്ളില്‍ ഇപ്പോഴും ഉണ്ടെങ്കിലും നവംബര്‍ ഡിസംബര്‍ മാസങ്ങളിലെ കാല്പനികമായ മാധുര്യം
എനിക്ക് നഷ്ടമായിട്ടുണ്ട്. ഒരു സന്ദര്‍ശകനെ പോലെയോ ഓര്‍മയെയോ പ്രതീക്ഷിക്കാതെ ഞാന്‍ ഡിസംബറിനെ ഓര്‍ക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles