8000 അടി ഉയരത്തില്‍ ക്രിസ്തുരൂപം സന്ദര്‍ശിച്ചത് അര ലക്ഷം യുവതീയുവാക്കള്‍

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഗുവാനജുവാറ്റോ സംസ്ഥാനത്ത് സമുദ്രനിരപ്പില്‍ നിന്നും എണ്ണായിരം അടി ഉയരത്തില്‍ കുബിലെറ്റെ പര്‍വ്വതത്തില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ “ക്രൈസ്റ്റ് ദി കിംഗ്” രൂപം ഉള്‍പ്പെടുന്ന ദേവാലയത്തിലേക്കുള്ള ഇക്കൊല്ലത്തെ വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നത് അരലക്ഷം യുവതീയുവാക്കള്‍. വിശ്വാസ മൂല്യങ്ങളുടെ സംരക്ഷകരാകുവാനുമുള്ള മെക്സിക്കന്‍ യുവത്വത്തിന്റെ ആവേശ പ്രകടനമായിരുന്നു ജനുവരി 25ശനിയാഴ്ച നടന്ന തീര്‍ത്ഥാടനമെന്നു സംഘാടകര്‍ ‘വിറ്റ്‌നസ് ആന്‍ഡ്‌ ഹോപ്‌ മൂവ്മെന്റ്’ പ്രസ്താവനയില്‍ കുറിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായത്.

1950-ലാണ് ക്രിസ്റ്റേറോ യുദ്ധത്തില്‍ (1926-1929)രക്തസാക്ഷിയായവരുടെ ആദരണാര്‍ത്ഥം കുബിലെറ്റെ പര്‍വ്വതത്തില്‍ ‘ക്രൈസ്റ്റ് ദി കിംഗ്’ രൂപം സ്ഥാപിക്കുന്നത്. 65അടി ഉയരമുള്ള ഈ രൂപത്തിന്റെ ഭാരം 80ടണ്ണാണ്. ലോകത്തെ ഏറ്റവും വലിയ വെങ്കല ക്രിസ്തു രൂപമാണിത്. രൂപത്തിനടിയിലുള്ള ചാപ്പലും പാതിനായിരങ്ങളുടെ സാന്ത്വന കേന്ദ്രമാണ്. 1928-ല്‍ മെക്സിക്കന്‍ പ്രസിഡന്റ് പ്ലൂട്ടാര്‍ക്കോ ഏലിയാസ് കാല്ലെസ് ഡൈനാമിറ്റ് കൊണ്ട് തകര്‍ത്ത ക്രിസ്തുവിന്റെ ചെറിയ രൂപം നിലനിന്നിരുന്ന അതേസ്ഥലത്ത് തന്നെയാണ് പുതിയ രൂപം പണികഴിപ്പിച്ചിരിക്കുന്നത്. 2012-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഈ സ്മാരകം സന്ദര്‍ശിച്ചിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles