ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​നു യു​എ​ൻ സ്‌പെഷ്യല്‍ ക​ണ്‍​സ​ൾ​ട്ടേ​റ്റീ​വ് പ​ദ​വി

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ലെ ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​നു ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര സം​​​ഘ​​​ട​​​ന​​​യു​​​ടെ എ​​​ക്കോ​​​സോ​​​ക്ക് സാ​​​ന്പ​​​ത്തി​​​ക- സാ​​​മൂ​​​ഹി​​​ക കൗ​​​ണ്‍​സി​​​ലി​​​ന്‍റെ സ്‌പെഷ്യല്‍ ക​​​ണ്‍​സ​​​ൾ​​​ട്ടേ​​​റ്റീ​​​വ് പ​​​ദ​​​വി. സാം​​​സ്കാ​​​രി​​​ക​​​ധാ​​​ര​​​ക​​​ളി​​​ലും മ​​​താ​​​ന്ത​​​ര​​​സൗ​​​ഹൃ​​​ദ രം​​​ഗ​​​ത്തും ന​​​ട​​​ത്തി​​​യ സ്തു​​​ത്യ​​​ർ​​​ഹ​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ളെ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അം​​​ഗീ​​​കാ​​​രം.
അ​​​ര നൂ​​​റ്റാ​​​ണ്ടോ​​​ള​​​മാ​​​യി കൊ​​​ച്ചി​​​യു​​​ടെ സാം​​​സ്കാ​​​രി​​​ക​​​ധാ​​​ര​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക സാ​​​ന്നി​​​ധ്യ​​​മാ​​​യി മ​​​താ​​​ന്ത​​​ര​​​സൗ​​​ഹൃ​​​ദം ഊ​​ട്ടി വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​നു നി​​​സ്തു​​ല​ സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​വ​​​രു​​​ന്ന പ്ര​​​സ്ഥാ​​​ന​​​മാ​​​ണു സി​​​എം​​​ഐ സ​​​ന്ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ. ര​​​ണ്ടാം വ​​​ത്തി​​​ക്കാ​​​ൻ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ സാം​​​സ്കാ​​​രി​​​ക സ​​​മീ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ത​​​ദ്ദേ​​​ശീ​​​യ​​​രൊ​​​ടൊ​​​പ്പം ഇ​​​ട​​​പെ​​​ടു​​​ക​​​യും മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്കു​​​ക​​​യും വേ​​​ണ​​​മെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​യി സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ട ആ​​​ദ്യ സാം​​​സ്കാ​​​രി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​മു​​​ഖ​​​മാ​​​യ ഒ​​​ന്നാ​​​ണി​​​ത്.
യു​​​എ​​​ൻ അം​​​ഗീ​​​കാ​​​ര​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കൊ​​​ച്ചി പൗ​​​രാ​​​വ​​​ലി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ സം​​​ഘ​​​ട​​​ക​​​ൾ ചേ​​​ർ​​​ന്നു ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ന് ആ​​​ദ​​​ര​​​മൊ​​​രു​​​ക്കും. ചാ​​​വ​​​റ​​​യു​​​ടെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രെ ആ​​​ദ​​​രി​​​ക്കും. 16നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് എ​​​റ​​​ണാ​​​കു​​​ളം ഫൈ​​​ൻ ആ​​​ർ​​​ട്സ് ഹാ​​​ളി​​​ലാ​​​ണ് അ​​​ഭി​​​ന​​​ന്ദ​​​ന ​സ്വീ​​​ക​​​ര​​​ണം സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നു സം​​​ഘാ​​​ട​​​ക സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ഫ.​​​എം.​​കെ. ​സാ​​​നു അ​​​റി​​​യി​​​ച്ചു.
എ​​​റ​​​ണാ​​​കു​​​ളം -അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ വി​​​കാ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. കൊ​​​ച്ചി മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ക്കും. ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​പി, ഡോ. ​​​എം. ലീ​​​ലാ​​​വ​​​തി, പ്ര​​​ഫ. എം.​​​കെ. സാ​​​നു, ഷാ​​​ജി. എ​​​ൻ. ക​​​രു​​​ണ്‍, സി.​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ്, കെ.​​വി. തോ​​​മ​​​സ്, സി​​എം​​ഐ സ​​ഭ പ്ര​​യോ​​ർ ജ​​ന​​റ​​ൽ റ​​​വ. ഡോ. ​​​പോ​​​ൾ ആ​​​ച്ചാ​​​ണ്ടി, ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കേ​​​ട​​​ത്ത്, ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ഹാ​​​ർ​​​ട്ട് ടു ​​​ഹാ​​​ർ​​​ട്ടി​​​ലെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ ക​​​ലാ​​​കാ​​​ര​​ൻ​​മാ​​​രു​​​ടെ സം​​​ഗീ​​​താ​​​ഭി​​​വാ​​​ദ​​​നം, ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ന്‍റെ ദൃ​​​ശ്യ​​​ചി​​​ത്ര പ്ര​​​ദ​​​ർ​​​ശ​​​നം. ധ​​​ര​​​ണി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന നൃ​​​ത്ത​​​ശി​​​ല്പം, സെ​​​ന്‍റ് തെ​​​രെ​​​സാ​​​സ് കോ​​​ള​​​ജ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ജ്വ​​​ല​​​നം നൃ​​​ത്ത​​​പ​​​രി​​​പാ​​​ടി എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.
1971ൽ ​​​സ്ഥാ​​​പി​​​ത​​​മാ​​​യ ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​നു​​​ള്ള ശ്രേ​​​ഷ്ഠ​​​മാ​​​യ അം​​​ഗീ​​​കാ​​​രം വി​​​ശു​​​ദ്ധ ചാ​​​വ​​​റ കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ​​ച്ച​​ന്‍റെ നൂ​​​റാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ത്തി​​​നു​​​ള്ള പ്ര​​​ണാ​​​മ​​​സ​​​മ​​​ർ​​​പ്പ​​​ണം കൂ​​​ടി​​​യാ​​​ണെ​​​ന്നു ചാ​​വ​​റ ക​​ൾ​​ച്ച​​റ​​ൽ സെ​​ന്‍റ​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ പ​​​റ​​​ഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles