ഇടയന്മാര്‍ ദുരുപയോഗിക്കപ്പെട്ട കുഞ്ഞുങ്ങളുടെ മുറിവുണക്കുന്നവരാകണം: കര്‍ദിനാള്‍ ടാഗിള്‍

വത്തിക്കാന്‍: കുട്ടികള്‍ക്കെതിരായ ദുരുപയോഗത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാനും പരിഹാരം കണ്ടെത്തുവാനും വത്തിക്കാനില്‍ നടന്നു വരുന്ന സമ്മേളനത്തില്‍ ദുരുപയോഗിക്കപ്പെട്ട ഇരകളുടെ മുറുവുകള്‍ സൗഖ്യപ്പെടുത്താന്‍ ഇടയന്മാരായ മെത്രാന്‍മാരും പുരോഹിതരും മുന്നിട്ടിറങ്ങണമെന്ന് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിള്‍ പറഞ്ഞു.

‘അഭിഷിക്തരാല്‍ ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികള്‍ക്കു മാത്രമല്ല, അവരുടെ കുടുംബങ്ങള്‍ക്കും പുരോഹിതസമൂഹത്തിനും മെത്രാന്‍മാര്‍ക്കും സഭ മുഴുവനുമാണ് മുറിവേറ്റിരിക്കുന്നത്’ കര്‍ദിനാള്‍ പറഞ്ഞു.

‘മെത്രാന്‍മാരായ ഞങ്ങളുടെ തെറ്റുകള്‍ മൂലം മുറിവേറ്റവര്‍ വഴി ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്കു മുഴുവനുമാണ് മുറിവേറ്റിരിക്കുന്നതെന്ന് ഞങ്ങള്‍ എളിമയോടെ ഏറ്റുപറയുന്നു’ മനില ബിഷപ്പായ കര്‍ദിനാള്‍ ടാഗിള്‍ പറഞ്ഞു.

ആടുകളുടെ മണമുള്ളവരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന സഭയിലെ ഇടയന്‍മാര്‍ക്കെതിരെ ജനം ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നതില്‍ കാര്യമുണ്ടെന്ന് അംഗീകരിച്ച് കര്‍ദിനാള്‍ ടാഗിള്‍ തങ്ങള്‍ സംരക്ഷണം കൊടുക്കേണ്ടവര്‍ക്കെതിരെ ഇടയന്‍മാര്‍ നടത്തിയ തെറ്റിനെ അപലപിച്ചു.

ദുരുപയോഗം ചെയ്യുന്നതിലൂടെ കുഞ്ഞുങ്ങളില്‍ ഏല്‍ക്കുന്ന മുറിവുകള്‍ക്കും ക്ഷതങ്ങള്‍ക്കും നേരെ നമുക്ക് കണ്ണടയ്ക്കാന്‍ സാധിക്കുന്നെങ്കില്‍ നമുക്കെങ്ങനെ ക്രിസ്തുവിലുള്ള വിശ്വാസം പ്രസംഗിക്കാന്‍ സാധിക്കും എന്ന് കര്‍ദിനാള്‍ ചോദിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles