യഥാര്‍ത്ഥ മിഷണറിമാരാകാന്‍ യുവാക്കളോട് കര്‍ദിനാള്‍ ഗ്രേഷ്യസ്

മംബൈ: കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് യുവാക്കളോട് യഥാര്‍ത്ഥ മിഷണറിമാരാകുവാനും ലോകത്തെയും ബന്ധങ്ങളെയും രൂപന്തരപ്പെടുക്കുവാനും ആഹ്വാനം ചെയ്തു.

‘യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യന്മാരായി പ്രേഷിത പ്രവര്‍ത്തനം ചെയ്യാനായി സ്വപ്‌നം കാണുക. ജോലി സ്ഥലത്തും വീട്ടിലും സമൂഹത്തിലും നിങ്ങള്‍ മിഷണറികളാവുക’ കര്‍ദിനാള്‍ പറഞ്ഞു. മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന 14 ാമത് അന്താരാഷ്ട്ര യൂത്ത് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.

‘നിങ്ങളുടെ ആകുലതകളും ആശങ്കകളും കര്‍ത്താവിന്റെ മുന്നില്‍ സമര്‍പ്പിക്കുക. ഇത് യേശുവുമായി രണ്ടു വിധത്തില്‍ ആശയവിനിമയം നടത്താനുള്ള അവസരമാണ്.’ കുര്‍ബാന മധ്യേ സംസാരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

മാമ്മോദീസ സ്വീകരിച്ച എല്ലാവര്‍ക്കും യേശുവുമായി ബന്ധപ്പെടുവാനും യേശുവിന്റെ ശിഷ്യന്മാരാകുവാനും യഥാര്‍ത്ഥ മിഷണറിമാരാകുവാനും കടമയുണ്ടെന്ന് കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു.

ജൂലൈ 21 മുതല്‍ 26 വരെ നടക്കുന്ന കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത് റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ വിസി ആണ്്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles