കാനഡയിൽ രൂപത; മിസ്സിസാഗയുടെ ഇടയൻ മാർ കല്ലുവേലിൽ തന്നെ

ടൊറന്റോ∙ തിരുപ്പിറവി ആഘോഷങ്ങൾക്കായി വിശ്വാസിസമൂഹം ഒരുങ്ങുന്ന വേളയിൽ സിറോ മലബാർ സഭയിലും കാനഡയിലും മറ്റൊരു പിറവി. കാനഡയിലെ സിറോ മലബാർ സഭാ എക്സാർക്കേറ്റ് ഇനി മിസ്സിസാഗ രൂപത. മാർ ജോസ് കല്ലുവേലിൽ അജപാലകനായി രൂപീകരിച്ച എക്സാർക്കേറ്റിന് രൂപതയിലേക്കുള്ള പൂർണതയ്ക്ക് വേണ്ടിവന്നത് 39 മാസങ്ങൾ മാത്രം. സെന്റ് അൽഫോൻസ കത്തീഡ്രലിൽ ശനിയാഴ്ച രാവിലെ കുർബാനമധ്യേ ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്താണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഇവിടെ നടത്തിയത്. മാർ ജോസ് കല്ലുവേലിൽ മെത്രാനായി തുടരും. ജനോന്മുഖ പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് ഇനിയുള്ള ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിലും രൂപതയുടെ സാന്നിധ്യമറിയിക്കുമെന്നും ഇതിനുള്ള ശ്രമങ്ങളിലാണെന്നും മാർ ജോസ് കല്ലുവേലിൽ വ്യക്തമാക്കി.

രൂപതയുടെ പദവിയില്ലാത്തതും എന്നാൽ ഇതിനോട് സമാനവുമായ ഭരണസംവിധാനവുമായ എക്സാർക്കേറ്റിന്റെ പ്രഖ്യാപനം 2015 ഓഗസ്റ്റിലായിരുന്നു. തുടർന്ന് ആത്മീയ, ഭൗതിക മേഖലകളിലുണ്ടായ വളർച്ചയാണ് അതിവേഗം രൂപതയിലേക്കുള്ള കുതിപ്പിനു വഴിയൊരുക്കിയത്. ചിതറിക്കടന്ന വിശ്വാസിസമൂഹത്തെ ഒരു കുടക്കീഴിൽ എത്തിക്കാനായെന്നതാണു നേട്ടങ്ങളിൽ പ്രധാനപ്പെട്ടത്. കാനഡയിൽ എക്സാർക്കേറ്റിനായി ഫ്രാൻസിസ് മാർപാപ്പയ്ക്കു ശുപാർശ സമർപ്പിക്കുമ്പോൾ പതിനെട്ട് മിഷൻ സെന്ററുകളാണുണ്ടായിരുന്നത്. മെത്രാഭിഷേകം നടക്കുമ്പോഴേക്കും അത് 23 ആയിരുന്നു. പിന്നീട് അത് 33 ആയി. നിലവിൽ ചെറുതും വലുതുമായി 52 ആരാധനാസമൂഹങ്ങളും 24  വൈദികരും 12 സന്യസ്തരുമാണുള്ളത്. റോമിലും നാട്ടിലുമായി ആറ് സെമിനാരി വിദ്യാർഥികളുമുണ്ട്. സോഷ്യൽ സർവീസ്, ഷെപ്പേഡ് ഓഫ് ഫെയ്ത്, ഫാമിലി അപ്പസ്തലേറ്റ് എന്നിവയുൾപ്പെടെ ഇരുപത്തിയൊന്ന് ഡിപ്പാർട്മെന്റുകളാണ് ഇപ്പോൾ അൽമായരുടെയും മറ്റും നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നത്. രൂപതയുടെ കാര്യത്തിലെന്നപോലെ കുടുംബയൂണിറ്റുകളും ശാക്തീകരണഘട്ടത്തിലാണ്. ഇതൊക്കെയാണ് രൂപതാപദവി എന്ന സ്വപ്നം കുറഞ്ഞ സമയത്തിനുള്ളിൽ യാഥാർഥ്യമാകുന്നതിനു തുണയായത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles