കുമ്പസാര രഹസ്യം വെളിപ്പെടുത്താനുള്ള നിയമനിര്‍മാണം ഉപേക്ഷിച്ചു

സാക്രമെന്തോ, കാലിഫോര്‍ണിയ: വൈദികരെ കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്ന കാലിഫോര്‍ണിയന്‍ ബില്‍ എന്നറിയപ്പെട്ട നിയമനിര്‍മാണം ഉപക്ഷേിച്ചു. ഈ ബില്ലിന്റെ സ്‌പോണ്‍സര്‍ തന്നെയാണ് ഇത് കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്കു വയ്ക്കുന്നതിന് തലേ ദിവസം പിന്‍വലിച്ചത്.

സ്റ്റേറ്റ് സെനറ്റര്‍ ജെറി ഹില്‍ ആയിരുന്നു കാലിഫോര്‍ണിയന്‍ ബില്ലിന്റെ സ്‌പോണ്‍സര്‍. ജൂലൈ 9 ന് നടത്താന്‍ തീരുമാനിച്ചിരുന്ന കാലിഫോര്‍ണയി അസ്സംബ്ലിയുടെ പബ്ലിക്ക് സേഫ്ടി കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക്് വയ്ക്കാനിരുന്ന കാലിഫോര്‍ണിയ സെനറ്റ് ബില്‍ 360 ആണ് അജന്‍ഡയില്‍ നിന്നും മാറ്റിയത്.

ഈ ബില്‍ പാസ്സായിരുന്നെങ്കില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് കുട്ടികളുടെ ചൂഷണവുമായി ബന്ധപ്പെട്ട കേസുകളില്‍, വൈദികര്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതരാകുമായിരുന്നു. കത്തോലിക്കാ സഭയുടെ നാനാതുറകളില്‍ നിന്നും ബില്ലിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles