മിസോറമില്‍ ബിജെപിയുടെ മിഷണറി സെല്‍

ഐസോള്‍: ഇന്ത്യയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറമില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഒരു മിഷണറി സെല്‍ ആരംഭിച്ചിരിക്കുന്നു. ഇവിടെ നിലവില്‍ ബിജെപിക്ക് ഒരു നിയമസഭാംഗം മാത്രമാണുള്ളത്.

രാഷ്ടീയ ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ക്രിസ്തീയ വിരുദ്ധ പാര്‍ട്ടി എന്ന് ബിജെപ്പിക്ക് പൊതുവെയുള്ള ചീത്തപ്പേര് നീക്കി കളയാന്‍ ലക്ഷ്യമിട്ടാണ് പുതിയ സെല്‍ തുറന്നിരിക്കുന്നത്.

‘പൊതുജനങ്ങള്‍ക്കിടയിലും മിസോറമിലെ പള്ളികളിലും ബിജെപിയെ കുറിച്ച് ക്രൈസ്തവ വിരുദ്ധ പാര്‍ട്ടി എന്നൊരു ചീത്തപ്പേരുണ്ട്. ഞങ്ങള്‍ ക്രിസ്ത്യാനികളുടെ സുഹൃത്തുക്കളാണ് എന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്’ ബിജെപി മിസോറം യൂണിറ്റിന്റെ പ്രസിഡന്റ് ജെ വി ഹ്ലൂന പറഞ്ഞു.

ആറംഗങ്ങള്‍ അടങ്ങുന്ന പുതിയ സെല്‍ സംസ്ഥാനത്തുള്ള ബിജെപി ഹെഡ് ക്വാട്ടേഴ്‌സില്‍ പ്രവര്‍ത്തിക്കും. എല്ലാ വര്‍ഷവും ജറുസലേം, ബത്‌ലെഹേം മുതലായ സ്ഥലങ്ങളിലേക്ക് 20 പേരെയെങ്കിലും കൊണ്ടു പോകാന്‍ സാമ്പത്തിക സഹായം നല്‍കും, മിസോറമിലെ ബുദ്ധിമുട്ടനുവദിക്കുന്ന മിഷണറിമാരെ സഹായിക്കും എന്നൊക്കെയാണ് അജണ്ട.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles