കാലിഫോര്‍ണിയയിലെ മോണ്ടറേ രൂപതയ്ക്ക് പുതിയ ബിഷപ്പ്

മോണ്ടറേ: കാലിഫോര്‍ണയിലെ മോണ്ടറേ രൂപതയുടെ പുതിയ മെത്രാനായി ഫ്രാന്‍സിസ് പാപ്പാ ബിഷപ്പ് ഡാനിയല്‍ ഗാര്‍സിയയെ നിയമിച്ചു. 2015 മുതല്‍ ടെക്‌സാസില്‍ സേവനം ചെയ്തു വരികയായിരുന്നു, അമ്പത്തെട്ടുകാരനായ ബിഷപ്പ് ഗാര്‍സിയ.

കാമറൂണില്‍ 1960 ല്‍ ജനിച്ച ഗാര്‍സിയ 1988 ല്‍ പുരോഹിതനായി. 1988 മുതല്‍ 1990 വരെ അദ്ദേഹം ഓസ്റ്റിനിലെ സെന്റ് കാതറിനില്‍ അസോസിയേറ്റ് പ്രൊഫസറായി സേവനം ചെയ്തു. 2014 ല്‍ അദ്ദേഹം വികാര്‍ ജനറലായും ഓസ്റ്റിന്‍ രൂപതയുടെ കൂരിയ മോഡറേറ്ററായും സേവനം ചെയ്തു.

2018 ല്‍ മരണമടഞ്ഞ മോണ്ടറെ ബിഷപ്പ് റിച്ചാര്‍ഡ് ഗാര്‍സിയയെ പിന്‍തുടര്‍ന്നാണ് അദ്ദേഹം പുതിയ പദവി ഏറ്റെടുക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles