സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റില്‍ ആദ്യമായി വിഭൂതി ബുധന്‍ ആചരിച്ചു

എഡിന്‍ബര്‍ഗ്: ചരിത്രത്തിലാദ്യമായി സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ ആഷ് വെഡ്‌നെസ് ഡേ (വിഭൂതി ബുധന്‍) ആചരിച്ചു. വിഭൂതി ബുധന്‍ ദിവസം നോമ്പുകാലത്തിന്റെ ആരംഭം കുറിക്കുന്ന വിശുദ്ധ ചാരം പാര്‍ലമെന്റില്‍ വച്ച് ആശീര്‍വദിക്കുകയും അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. സെന്റ് ആന്‍്ഡ്രൂസിലെയും എഡിന്‍ബര്‍ഗിലെയും ആര്‍ച്ച്ബിഷപ്പ് ലിയോ കുഷ്‌ലി അധ്യക്ഷനായിരുന്നു.

മാര്‍ച്ച് 6 ന് നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച്ബിഷപ്പ് ലിയോ കുഷ്‌ലി നേതൃത്വം വഹിക്കുകയും മനുഷ്യാ നീ മണ്ണാകുന്നു എന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു.

‘നമ്മുടെ പാപാവസ്ഥ നാം അംഗീകരിക്കുകയാണ്. നാം മരണമുള്ള ജീവിതങ്ങളാണെന്നും നമുക്ക് ദൈവത്തിന്റെ സഹായം വേണമെന്നും നാം സമ്മതിക്കുകയാണ് ഇതു വഴി. അനുസരണക്കേടു വഴി നാം ദൈവത്തില്‍ നിന്നും അകന്നു. എന്നാല്‍ നമുക്ക് ദൈവവുമായുള്ള ബന്ധം പുനര്‍സ്ഥാപിക്കണം എന്ന് ഇന്ന് നാം ഏറ്റു പറയുന്നു’ആര്‍ച്ച്ബിഷപ്പ് കുഷ്‌ലി പറഞ്ഞു.

സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗമായ എലൈയ്ന്‍ സ്മിത്ത് ആണ് ചടങ്ങുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ എത്തി വിഭൂതി വിതരണം ചെയ്ത ആര്‍ച്ച്ബിഷപ്പിന് അദ്ദേഹം നന്ദി അര്‍പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles