നെറ്റിയിലെ വിഭൂതി മായ്ച്ചുകളഞ്ഞു. പിന്നീട് മാപ്പു പറഞ്ഞു.
യൂട്ടാ: വിഭൂതി ബുധനാഴ്ച നെറ്റിയില്‍ ചാരം പൂശി വന്ന വിദ്യാര്‍ത്ഥിയുടെ വിഭൂതി മായ്ച്ചു കളഞ്ഞ അമേരിക്കിയിലെ യൂട്ടായിലെ സ്‌കൂള്‍ അധികൃതര്‍ പിന്നീട് മാപ്പു പറഞ്ഞു.
യൂട്ടായിലെ എലിമന്റെറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ വില്യം മക്ലോഡിനാണ് സ്‌കൂള്‍ ടീച്ചറില്‍ നിന്ന് തിക്താനുഭവം ഉണ്ടായത്. വിഭൂതി ബുധനാഴ്ച ദേവാലയത്തില്‍ പോയി നെറ്റിയില്‍ ക്രൂശാകൃതിയില്‍ ചാരം പൂശി ക്ലാസ്സിലെത്തിയ വില്യമിനോട് വിഭൂതി മായ്ച്ചുകളായാന്‍ ക്ലാസ് ടീച്ചര്‍ മോവന പാറ്റേഴ്‌സന്‍ ആവശ്യപ്പെടുകയായിരുന്നു.
നെറ്റിയില്‍ വിഭൂതി വരച്ച് ക്ലാസിലെത്തിയ ഒരേയൊരു വിദ്യാര്‍ത്ഥി വില്യം ആയിരുന്നു. മറ്റു കുട്ടുകള്‍ അതെന്താണെന്ന് തിരക്കിയപ്പോള്‍ വില്യം അതിന്റെ അര്‍ത്ഥം പറഞ്ഞു കൊടുത്തു. ഇതു കണ്ട് കയറി വന്ന ക്ലാസ് ടീച്ചര്‍ നിര്‍ബന്ധപൂര്‍വം വില്യമിന്റെ നെറ്റിയിലെ അടയാളം മായിപ്പിക്കുകയായിരുന്നു.
എന്നാല്‍ സംഭവത്തില്‍ മനസ്സിടിഞ്ഞ കുട്ടി സ്‌കൂള്‍ സൈക്കോളജിസ്റ്റിന്റെ പക്കല്‍ ചെന്ന് വിവരം പറഞ്ഞു. അതിനെ തുടര്‍ന്നാണ് കുട്ടിയോട് ചെയ്ത ഉപദ്രവത്തിന് സ്‌കൂള്‍ അധികൃതര്‍ മാപ്പ് പറഞ്ഞത്.