അപ്പോക്രിഫല്‍ ഗ്രന്ഥങ്ങള്‍

ക്രൈസ്തവ ദേവാലയങ്ങളില്‍ പരസ്യവായനക്ക് അംഗീകരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍ ആണ് കാനോനിക ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഉള്‍പ്പെടാത്ത ഗ്രന്ഥങ്ങളുമുണ്ട് അവയെ അപ്പോക്രിഫല്‍ ഗ്രന്ഥങ്ങള്‍ എന്നാണ് പറയുന്നത്. ഈ ഗണത്തില്‍ പെടുന്ന ഗ്രന്ഥങ്ങളെ കുറിച്ചും ഗ്രന്ഥകര്‍ത്താക്കളെ കുറിച്ചും അവയുടെ ആധികാരികതയെ കുറിച്ചും സംശയം നിലനില്‍ക്കുന്നതിനാലാണ് അവ കാനോനിക പട്ടികയില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തുന്നത്.

നിഗുപ്തങ്ങളായ രേഖകള്‍ എന്നാണ് അപ്പോക്രിഫ എന്ന വാക്കിന്റെ അര്‍ഥം. പഴയ നിയമത്തിലും പുതിയ നിയമത്തിലും അപ്പോക്രിഫ ഗ്രന്ഥങ്ങള്‍ ഉണ്ട്. അവയില്‍ ചിലത്; ജൂബിലി പുസ്തകം (എത്യോപ്യന്‍ ഭാഷയില്‍ മാത്രമേ നിലവിലുള്ളൂ) എസ്രയുടെ മൂന്നാം പുസ്തകം, മക്കബായരുടെ മൂന്നും നാലും പുസ്തകങ്ങള്‍, ആദാമിന്റെയും ഹവ്വയുടെയും ചരിത്രം (ലത്തീന്‍ ഭാഷയിലുള്ളത്), മോശയുടെ വെളിപാട്, സുറിയാനി ഖജനാവ്- ആദം മുതല്‍ ക്രിസ്തു വരെയുള്ള ചരിത്രം, ആദാമിന്റെ വെളിപാട് ഇവയൊക്കെയാണ്. പ്രൊട്ടസ്റ്റന്റ് സഭക്കാര്‍ കരുതുന്ന അപ്പോക്രിഫല്‍ ഗ്രന്ഥങ്ങള്‍ എസ്രയുടെ ഒന്നും രണ്ടും പുസ്ത കങ്ങളും തോബിത്, യുദിത്ത്, എസ്‌തേറിന്റെ പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവയൊക്കെയാണ്.

പുതിയ നിയമത്തിലേക്ക് വരുമ്പോള്‍ സുവിശേഷത്തിലെ നിരവധി സുവിശേഷങ്ങള്‍, അപ്പസ്‌തോല പ്രവൃത്തികള്‍, ലേഖനങ്ങള്‍, വെളിപാടുകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്നു. എന്ത് കൊണ്ടാണ് ഇവ സുവിശേഷത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ചിന്തയ്ക്ക് ഉത്തരം അവയുടെ ആധികാരിക പാരമ്പര്യത്തെ ബന്ധപ്പെടുത്തി ഉള്ളതാണ്. പലതും ഭാവനാ സൃഷ്ടിയും കെട്ടു കഥകളുമാണ്. പുതിയ നിയമത്തില്‍ നമുക്ക് വായിക്കാന്‍ സാധിക്കുന്ന നാല് സുവിശേഷങ്ങള്‍ക്ക് പുറമേ പ്രധാനമെന്ന് കരുതുന്ന പത്തൊന്‍പതു സുവിശേഷങ്ങളും ഇരുപത്തിനാല് അപ്പസ്‌തോല പ്രവൃത്തികളും ഏഴ് ലേഖനങ്ങളും ആറു വെളിപാടുകളും ഇതിനു പുറമേ ജ്ഞാനവാദഗ്രന്ഥങ്ങള്‍ എന്ന പേരില്‍ ചില ലേഖനങ്ങളും നിലവില്‍ ഉണ്ട്.

അറബിബാല്യ സുവിശേഷം, അര്‍മേനിയന്‍ ബാല്യ സുവിശേഷം, പരിശുദ്ധ കന്യകയുടെ സ്വര്‍ഗ്ഗാരോഹണം, ക്രിസ്തുവിന്റെ ഉയിര്‍പ്പി നെ പറ്റിയുള്ള സുവിശേഷം, ബാസിലിടസിന്റെ സുവിശേഷം ഇവയില്‍ ചിലതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles