യഥാര്‍ത്ഥ ആത്മീയതയുടെ അടയാളമെന്ത്?

കരുണയിലുള്ള നിറവാണ് ആത്മീയതയുടെ പൂർണത. ഈശോ യഥാർത്ഥ ആത്മീയതയിലേക്ക് ഒരാളെ വളർത്തുന്നതിൻ്റെ തെളിവ് അയാൾ കരുണയിൽ വളരുന്നു എന്നതാണ്.

ഡോൺ ബോസ്കോ എന്ന ജോൺ, കുട്ടിക്കാലത്തു തന്നെ അവനിൽ ദൈവം അത്ഭുതപൂർവമായി കാരുണ്യത്തിൻ്റെ ഹൃദയം നൽകിയിരുന്നു. ദാരിദ്ര്യത്തിൻ്റെ നടുവിലും അവന് മറ്റുള്ളവരുടെ നൊമ്പരങ്ങൾ കാണാൻ കഴിഞ്ഞിരുന്നു. പശുക്കളെ നോക്കാൻ പോകുമ്പോൾ അമ്മ അവന് കൊടുത്തയച്ചിരുന്ന റൊട്ടി, അടുത്തുള്ള ഫാമിലെ തൊഴുത്തു പയ്യനായിരുന്ന സെക്കൻദോ മാത്തയ്ക്കു നൽകും. അവൻ്റെ കയ്യിലുള്ള കരിഞ്ഞതും രുചി കുറഞ്ഞതുമായ റൊട്ടി വാങ്ങി കഴിക്കും. അങ്ങനെ നല്ല റൊട്ടി എന്നും മറ്റുള്ളവർക്കു നൽകി രുചി കുറഞ്ഞത് സ്വയം സ്വീകരിച്ചു. അനേക വർഷങ്ങൾക്കു ശേഷം മാത്തതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കരുണ നിറഞ്ഞ ഹൃദയമായിരുന്നു ഡോൺ ബോസ്കോയുടെ അമ്മയായ മാർഗരറ്റിനും ഉണ്ടായിരുന്നത്. മമ്മാ മാർഗരറ്റ് തൻ്റെ മകൻ ഡോൺ ബോസ്കോയോടൊപ്പം പാവപ്പെട്ട കുഞ്ഞുങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. ദുഷ്കർമികളുടെ നാട്ടിൽ തനിച്ചു ജീവിച്ചാൽ പേരു ദോഷമുണ്ടാകും എന്നു കണ്ടാണ് ബോസ്കോ തൻ്റെ അമ്മയെക്കൂടി കൂട്ടിനു വിളിച്ചത്. മമ്മ മാർഗരറ്റ് കുട്ടികൾക്ക് ഒരമ്മയായി, അവരെ ഉപദേശിച്ചു, ഭക്ഷണമൊരുക്കി, വസ്ത്രം തുന്നിക്കൊടുത്തു, പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിച്ചു, വീടു വൃത്തിയാക്കി, കുട്ടികളുടെ മുടി വെട്ടിക്കൊടുത്തു. അങ്ങനെ അനാഥരായ മക്കൾക്ക് ഒരമ്മയെ കിട്ടി. പിന്നെ അവൾ വീട്ടിൽ സൂക്ഷിച്ചിരുന്ന ആ നിധി, ഭർത്താവിൻ്റെ മരണശേഷം സൂക്ഷിച്ചു വച്ച സ്വർണാഭരണങ്ങൾ, കൊണ്ടുവന്ന് കുട്ടികൾക്ക് ചെലവിനായി നൽകി. സൂക്ഷിച്ചുവയ്ക്കുന്ന സ്വർണാഭരണങ്ങളല്ല, മറിച്ച് പാവങ്ങൾക്കു നൽകുന്ന സഹായമാണ് യഥാർത്ഥ നിധി എന്ന തിരിച്ചറിവാണ് കരുണയുടെ ഹൃദയം നമുക്കു നൽകുന്ന വിജ്ഞാനം


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles