മരിച്ച ഡോക്ടറുടെ വീട്ടില്‍ 2000 ത്തിലേറെ കൊല്ലപ്പെട്ട ഭ്രൂണങ്ങള്‍

ഇല്ലിനോയ്‌സ്: സെപ്തംബര്‍ 3 ന് മരണമടഞ്ഞ ഡോക്ടര്‍ ഉള്‍റിക്ക് ക്ലോഫറുടെ വീട്ടില്‍ നിന്ന് 2000 ത്തിലേറെ അബോര്‍ട്ട് ചെയ്യപ്പെട്ട ഭ്രൂണങ്ങളെ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഡോക്ടര്‍ മരണമടഞ്ഞതിന്റെ ഒന്‍പതാം ദിവസം അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു അറ്റോര്‍ണി ഡോക്ടറുടെ വീട്ടില്‍ ഭ്രൂണഹത്യകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വില്‍ കണ്‍ട്രിയിലെ കോറോണറുടെ ഓഫീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. 2,246 ഭ്രൂണങ്ങളാണ് ആകെ ഉണ്ടായിരുന്നത്.

ഇല്ലിനോയ്‌സിലെ ഡോക്ടറുടെ വീട്ടില്‍ ഭ്രൂണഹത്യകള്‍ നടന്നിരുന്നോ എന്നതിന് വ്യക്തമായി തെളിവുകളില്‍ ഇല്ലെന്ന് അധികാരികള്‍ പറയുന്നു. എന്നാല്‍ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഡോക്ടര്‍ ക്ലോഫറുടെ മെഡിക്കല്‍ ലൈസന്‍സ് 2016 ല്‍ റദ്ദ് ചെയ്തതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles