ആഗോള പാലിയേറ്റീവ് കെയർ ദിനം കൊച്ചിയില്‍

കൊച്ചി. പാലിയേറ്റീവ് കെയർ :എന്റെ പരിചരണം, എന്റെ അവകാശം (Palliative Carr :My Care, My Right ) എന്നതാണ് ഈ വർഷത്തെ പ്രമേയം. എല്ലാ വർഷവും ഒക്ടോബർ മാസത്തെ രണ്ടാമത്തെ ശനിയാഴ്ചയാണ് ആഗോള പാലിയേറ്റീവ് കെയർ ദിനമായി ആചരിക്കുന്നത്.

പ്രൊ ലൈഫ് പ്രവർത്തകർ “പരിചരണം നമ്മുടെ ചുമതല, ” എന്നുകൂടി കൂട്ടിച്ചേർക്കുന്നു. ഓരോ ദിവസവും രോഗികൾക്കായി നമുക്ക് പ്രാർത്ഥിക്കാം. ഒരു രോഗിയെയെങ്കിലും സന്ദർശിച്ചു ആശ്വസിപ്പിക്കാം പ്രത്യാശ പകരാം. ഇതാണ് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് പാലിയേറ്റീവ് ദർശനം.

പാലിയേറ്റീവ് കെയർ പ്രൊ ലൈഫ് ശുശ്രുഷകളുടെ ഭാഗമാണ്. പാലിയേറ്റീവ് കെയർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പ്രാർത്ഥിക്കാനും , അവരെ അനുമോദിക്കാനും പ്രൊ ലൈഫ് ശുശ്രുഷകർ ശ്രദ്ധിക്കുന്നുവെന്നു അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. രോഗി സന്ദർശനം പ്രൊ ലൈഫ് ശുശ്രുഷകരുടെ ചുമതലകളിൽ ഉൾപ്പെടുന്നു. ജീവന്റെ സമഗ്ര സംരക്ഷണം പ്രൊ ലൈഫ് ലക്ഷ്യമാണ് അദ്ദേഹം പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles