നിന്റെ ഉദരഫലവും അനുഗ്രഹീതം

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 4
മനുഷ്യനായി അവതരിച്ച ദൈവപുത്രൻ മറിയത്തിന്റെ ഉദരത്തിൽ സ്വയം ബന്ധിതനാകുന്നതിൽ സ്വാതന്ത്ര്യം കണ്ടെത്തി.
അവിടുന്ന് വിനീതയായ കന്യകയാൽ സംവഹിക്കാൻ അനുവദിച്ചു കൊണ്ട് തന്റെ സർവ്വ ശക്തിയും പ്രകടമാക്കി.
തന്റെ ഉത്ഭവത്തിലും ജനനത്തിലും ദേവാലയത്തിലെ സമർപ്പണത്തിലും മുപ്പതു വർഷത്തെ രഹസ്യ ജീവിതത്തിലും തന്റെ മാധുര്യ പൂർണ്ണയായ കന്യാംബികയെ ആശ്രയിച്ചു ജീവിച്ചു കൊണ്ട് അവിടുന്നു തന്റെ സ്വാതന്ത്ര്യത്തെയും പ്രതാപത്തെയും മഹത്ത്വീകരിച്ചു.
ദൈവപുത്രനായ യേശു സ്നാപകയോഹന്നാനെ അവന്റെ അമ്മയായ എലിസബത്തിന്റെ ഉദരത്തിൽ വച്ചു വിശുദ്ധീകരിച്ചു. പക്ഷേ, അത് സംഭവിച്ചത് മറിയത്തിന്റെ മൊഴികൾ വഴിയാണ്. അവൾ സംസാരിച്ചു തീരും മുമ്പേ യോഹന്നാൻ ശുദ്ധീകരിക്കപ്പെട്ടു. ഇതായിരുന്നു അവിടുത്തെ കൃപയുടെ തലത്തിലെ ആദ്യ അത്ഭുതം.
പിതാവായ ദൈവം മറിയം വഴി ലോകാവസാനം വരെ തനിക്കായി മക്കളെ രൂപപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.
~ Jincy Santhosh ~
“ചരിത്രത്തിൽ കന്യകാത്വം ദൈവത്തിന് സമർപ്പിച്ച ആദ്യ വ്യക്തി ഈശോയുടെ അമ്മയാണ്. വിശുദ്ധിയുടെ മഹോന്നതിയിലേക്കുള്ള ശുദ്ധതയുടെ വഴി കാണിച്ച് തന്ന വ്യക്തി മറിയമാണ്. അനുഗ്രഹീത കന്യകയ്ക്ക് മുമ്പ്, ഒരു പുരുഷനോ സ്ത്രീയോ കന്യാവ്രതം എടുത്തിട്ടില്ല.”
(വേദപാരംഗതനായ വി.റോബോർട്ട് ബെല്ലാ മിൻ)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.