കൃപ ചോരുന്ന വഴികള്‍
സാവൂൾ രാജാവ് ദൈവത്താൽ അഭിഷിക്തനായ ആദ്യത്തെ ഇസ്രായേൽ രാജാവ് .
ദൈവം തിരഞ്ഞെടുത്ത, അഭിഷേകവും ദൈവകൃപകളും കൊടുത്ത, അജയ്യനും ശക്തനുമായ ഇസ്രായേൽ രാജാവ് .
സാവൂളിനെ തിരഞ്ഞെടുക്കുമ്പോൾ അവൻെറ രാജത്വം എന്നേക്കും നിലനിർത്തണമെന്ന് തന്നെയായിരുന്നു ദൈവത്തി൯െറ പദ്ധതി.
എന്നാൽ,
സാവൂളിന്റെ അഹങ്കാരം അവനിൽ നിക്ഷേപിച്ചിരുന്ന ദൈവകൃപയെ ചോർത്തി കളഞ്ഞു. തിരസ്കൃതനാകുന്ന സമയത്ത് സാവൂൾ അഭിഷേകം ഇല്ലാത്തവൻ അല്ലായിരുന്നു .
എന്നാൽ, ദൈവം നൽകിയ അഭിഷേകം കൊണ്ട് അവൻ ദൈവേ ഷ്ടം നിറവേറ്റിയില്ല.
ദൈവം നമുക്ക് നൽകുന്ന അഭിഷേകം എല്ലായിപ്പോഴും നാം ദൈവവഴിയിലൂടെയാണ് നടക്കുന്നത് എന്നതിൻെറ തെളിവാകണമെന്നില്ല. എനിക്ക് അഭിഷേകമുണ്ട് അതിനാൽ ഞാൻ ചെയ്യുന്നതും പറയുന്നതും എല്ലാം ദൈവഹിതത്തിന് അനുസൃതമാണ് എന്ന് അന്ധമായി അവകാശപ്പെടരുത്.
ദൈവം എപ്പോഴും മനുഷ്യ൯െറ വ്യക്തിത്വത്തെ മാനിക്കുന്നു .അഹങ്കാരം മൂലം ദൈവസന്നിധിയിൽ തെറ്റ് ചെയ്ത മാലാഖമാരെ ശപിച്ചു നരകത്തിൽ തള്ളുമ്പോഴും ദൈവം അവർക്ക് നൽകിയ സിദ്ധികളെ പിൻവലിച്ചില്ല.
സാവൂളിന് ദൈവകൃപ ചോർന്നുപോയ ഒരു വഴി ദാവീദിനോട് തോന്നിയ കഠിനമായ അസൂയ ആയിരുന്നു .
തൻെറ അസൂയയും ക്രോധവും സാവൂളിനെ എത്തിക്കുന്നത് ഫിലിസ്ത്യരുടെ കൈകളിലേക്കാണ്.
സാവൂളും ദാവീദു൦ ദൈവത്താൽ അഭിഷിക്തരായ രണ്ട് വ്യക്തികളായിരുന്നു.
ഒരാൾ മറ്റേ ആളെക്കാൾ അംഗീകരിക്കപ്പെടുന്നത് ജനപ്രീതി നേടുന്നതും ഉൾക്കൊള്ളാൻ കഴിയാത്തത് ക്രൈസ്തവികമല്ല .നമ്മൾ വളർത്തിക്കൊണ്ടു വന്നവരും നമുക്ക് കീഴിലുള്ളവരും നമ്മളെക്കാൾ ഉയരത്തിൽ വളർന്നു പോകുന്നത് ഉൾക്കൊള്ളാൻ തക്കവിധം ഹൃദയത്തെ വിശാലമാക്കുക.അല്ലെങ്കിൽ ദൈവകൃപ നിന്നിൽ നിന്ന് വിട്ടു പോകുവോളം കൃപ ചോർന്നുപോകുന്ന വഴികൾ നീ അറിയുകയില്ല.
“ദൈവമേ എന്നെ പരിശോധിച്ച് എൻറെ ഹൃദയത്തെ അറിയണമേ. എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ മനസ്സിലാക്കണമേ.
വിനാശത്തിന്റെ മാർഗത്തിലാണോ ഞാൻ ചരിക്കുന്നത് എന്ന് നോക്കണമേ”
(സങ്കീർത്തനങ്ങൾ 139: 23 ,24 )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.