ഇന്നത്തെ വിശുദ്ധ: വി. ജോസഫൈന്‍ ബക്കീത്ത

ഫെബ്രുവരി 8 വി. ജോസഫൈന്‍ ബക്കീത്ത

തെക്കന്‍ സുഡാനില്‍ ജനിച്ച ബക്കീത്തയെ ഏഴാം വയസ്സില്‍ അക്രമികള്‍ സ്വഭവനത്തില്‍ നിന്ന് തട്ടിക്കൊണ്ടു പോവുകയും അടമയായി വില്‍ക്കുകയും ചെയ്തു. പല യജമാനന്മാരുടെ കൈകള്‍ മാറി ബക്കീത്ത 1883 ല്‍ കലിസ്റ്റോ ലെഗ്നാനി എന്ന ഇറ്റാലിയന്‍ കോണ്‍സുളിന്റെ കൈകളില്‍ എത്തി. രണ്ടു വര്‍ഷത്തിന് ശേഷം ബക്കീത്ത യജമാനന്റെ കൂടെ ഇറ്റലിയില്‍ എത്തി. കലിസ്‌റ്റോ അവളെ അഗസ്റ്റോ മിഷേലി എന്ന ഇറ്റലിക്കാരനു നല്‍കി. ആ കുടുംബത്തിലായിരിക്കുമ്പോള്‍ അവള്‍ ക്രിസ്തീയ വിശ്വാസത്തെ കുറിച്ചു പഠിക്കുകയും 1890 ല്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ജോസഫൈന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1893 ല്‍ ബക്കീത്ത മേരി മഗ്ദലീന്‍ ഓഫ് കനോസ്സ് സന്യാസമഠത്തില്‍ ചേര്‍ന്നു ലളിതജോലികള്‍ ചെയ്ത് വിശുദ്ധജീവിതം നയിച്ചു.

വി. ജോസഫൈന്‍ ബക്കീത്ത, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles