മരണസംസ്‌കാരത്തിനെതിരായ ആയുധം ജപമാല തന്നെ

ലോകത്തിൻ്റെ നന്മയ്ക്കും പാപികളുടെ മാനസാന്തരത്തിനുമായി പരിശുദ്ധ കന്യകാമറിയത്തിൻ്റെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിക്കുന്നത് ഏറെ ഫലവത്താണ്. യുഗാന്ത്യ സഭയ്ക്ക് സ്വർഗത്തിൽ നിന്നുള്ള വലിയ അടയാളമാണ് ആ അമ്മ !

മാനവരാശിയുടെ അമ്മ എന്ന നിലയിൽ മക്കൾ അനുഭവിക്കുന്ന വിപത്തുകൾ കണ്ട് കണ്ണീരൊഴുക്കുന്ന അവൾ നമുക്ക് ഉറപ്പുള്ള അഭയ കേന്ദ്രമാണ്. അമ്മയുടെ സഹായത്താലാണ് സഭ വലിയ പ്രതിസന്ധികളെ ഇന്നുവരെ തരണം ചെയ്തിട്ടുള്ളത്. ലെപ്പാൻ്റോ യുദ്ധം മുതൽ റഷ്യയുടെ മാനസാന്തരമുൾപ്പെടെ എല്ലാ വിജയവും പരിശുദ്ധ അമ്മയുടെയും ജപമാലയുടെയും ശക്തിയാൻ നേടിയ വിജയം തന്നെയാണ്.

ഇതാ മറ്റൊരു സാക്ഷ്യം കുടി I994 ൽ ഐക്യരാഷ്ട്ര സഭയുടെ കെയ്റോ സമ്മേളനത്തിൽ ജനസംഖ്യാ വർദ്ധനവിനെക്കുറിച്ചുള്ള ചർച്ച നടന്നു. 180 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു ഗർഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും വാദിച്ചു. മറ്റു രാഷ്ട്രങ്ങൾ പിൻതാങ്ങി. ഇതിനെതിരെ ഉയർന്ന സ്വരം വത്തിക്കാൻ്റെതായിരുന്നു.

മാർപാപ്പ ഇങ്ങനെ ചോദിച്ചു. “നിസ്സഹായരായ കുഞ്ഞുങ്ങളുടെ ജീവൻ നശിപ്പിക്കൻ ആരു നിങ്ങൾക്ക് അധികാരം തന്നു? ഇതിൻ്റെ മാനദണ്ഡമെന്ത് ?” പാപ്പ അന്നു പറഞ്ഞു: “ഞാനൊരു യുദ്ധം നയിക്കാൻ പോകുന്നു. ജീവനു വേണ്ടി. മരണ സംസ്കാരത്തിനെതിരെയുള്ള യുദ്ധം.” അദ്ദേഹം പരിശുദ്ധ അമ്മയ്ക്ക് ഈ വിഷയം സമർപ്പിച്ച് ജപമാല കൈകളിലെടുത്തു. ലോകത്തിലെ മുഴുവൻ കത്തോലിക്ക വിശ്വാസികളോടും പരിശുദ്ധ കന്യാമറിയത്തെ വിളിച്ചപേക്ഷിക്കാൻ നിർദേശിച്ചു. തുടർന്ന് ” ജീവൻ്റെ സുവിശേഷം ” “കുടുംബങ്ങൾക്ക് ഒരെഴുത്ത് ” എന്നിവ പ്രസിദ്ധികരിച്ചു.” ഒരിക്കൽ കൂടി കൂടുതൽ വിശ്വാസത്തോടെ ജപമാല കൈകളിലേന്തി പരിശുദ്ധ അമ്മയെ വിളിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു. എന്ന സത്യമാണ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ കഥകൾ നമ്മോടു പറയുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles