വ്യാജപ്രവാചകര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക:

സത്യം ഭയമില്ലാതെ വിളിച്ചു പറയുന്നതോടൊപ്പം മനുഷ്യരുടെ കഷ്ടതകളില്‍ അനുഭാവവും സഹാനുഭൂതിയും പ്രദര്‍ശിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ പ്രവാചകന്മാരെന്ന് ഫ്രാന്‍സിസ് പാപ്പാ. സഭ ആവശ്യപ്പെടുന്നത് പ്രവാചകരാകാനാണ്, വിമര്‍ശകരാകാനല്ല. കാണുന്നതിനെയെല്ലാം വിമര്‍ശിക്കുന്നവരല്ല പ്രവാചകര്‍, പാപ്പാ വ്യക്തമാക്കി. വി. സ്്‌തേഫാനോസിന്റെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള ദൈവ വചനം വായിച്ച് വിചിന്തനം ചെയ്യുകയായിരുന്നു, പാപ്പാ.
പരിശുദ്ധത്മാവിനെ എതിര്‍ക്കുന്ന കഠിനഹൃദയര്‍ എന്ന് നിയമപണ്ഡിതരെ വിമര്‍ശിച്ചതിനാണ് സ്‌തേഫാനോസ് കല്ലെറിഞ്ഞു കൊല്ലപ്പെട്ടത്. പ്രവാചകര്‍ സത്യം വിളിച്ചു പറയുമ്പോള്‍ പലര്‍ക്കും അത് അസ്വസ്ഥതയുളവാക്കുന്നു. സത്യം കേള്‍ക്കുമ്പോള്‍ ചില ഹൃദയങ്ങള്‍ തുറവിയുള്ളതാകുന്നു, മറ്റു ചിലതാകട്ടെ, പാറ പോലെ കഠിനമാകുന്നു. കോപിഷ്ഠമായി അത്തരം ഹൃദയങ്ങള്‍ ആക്രമണം അഴിച്ചു വിടുന്നു. യേശുവാണ് നമുക്ക് ഏറ്റവും നല്ല മാതൃക എന്ന് വിശദമാക്കിയ പാപ്പ വഴിപിഴച്ചതും ദുഷിച്ചതുമായ തലമുറ എന്ന് ജറുസലേമിലെ ജനങ്ങളെ ശകാരിച്ച യേശു തന്നെ പിന്നീട് ജറുസലേമിനു വേണ്ടണ്ടി വിലപിച്ച കാര്യവും ഓര്‍മിപ്പിച്ചു.
ഇതാണ് യഥാര്‍ത്ഥ പ്രവാചകന്റെ അടയാളം. തന്റെ ജനങ്ങള്‍ക്കു വേണ്ടി നിലവിളിക്കാന്‍ ഹൃദയാര്‍ദ്രതയുള്ളവനും അതേ സമയം തന്നെ സത്യം വിളിച്ചു പറയേണ്ടണ്ട സന്ദര്‍ഭം വരുമ്പോള്‍ ധൈര്യപൂര്‍വവും ശക്തിയുക്തവും അത് വിളിച്ചു പറയുകയും ചെയ്യുന്നവന്‍ ആയിരിക്കണം, പ്രവാചകന്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles