റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ യൂത്ത് മിനിസ്ട്രി ഉദ്ഘാടനം ചെയ്തു

ന്യൂയോര്‍ക്: റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ യൂത്ത് മിനിസ്ട്രിയുടെ ഉദ്ഘാടനം സിസ്റ്റര്‍ സിന്ധി, സിസ്റ്റര്‍ ഗ്രേസി ( കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം) എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് വികാരി ഫാദര്‍ ജോസ് ആദോപ്പിള്ളി യൂത്ത് മിനിസ്ട്രയിലെ അംഗങ്ങളുടെ മെന്റ്റര്‍ ആയി ഷോണ്‍, ജെന്നി വടകാട്ടുപുറത്തിനെ തിരഞ്ഞെടുത്തു.

ദേവാലയങ്ങളിലെ ആത്മീയ കാര്യങ്ങളിലെ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും വരും തലമുറ കത്തോലിക്ക വിശ്വാസത്തില്‍ വളര്‍ന്നുവരുവാനും വേണ്ടിയാണു ഡിസംബര്‍ രണ്ടിന് യൂത്ത് മിനിസ്ട്രയുടെ രൂപീകരണം നടത്തേണ്ടതിന്റെ ആവശ്യകത ക്‌നാനായ ഷിക്കാഗോ റീജിയന്‍ എല്ലാ ഇടവകകളെയും അറിയിച്ചത്.

യുവാക്കളുടെ വിവിധ രംഗങ്ങളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഇത് ഉപകരിക്കുമെന്ന് വികാരി ഫാദര്‍ ജോസ് ആദോപ്പിള്ളി പറഞ്ഞു. കൂടാതെ ഈ ഇടവകയില്‍ എല്ലാമാസവും ആദ്യ ഞായറാഴ്ച യുവാക്കള്‍ക്ക് വേണ്ടി ഇംഗ്ലീഷ് കുര്‍ബാനയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാദര്‍ ജോസ് അറിയിച്ചു.

ഷിക്കാഗോ ക്‌നാനായ റീജിയന്റെ ലീഡേഴ്സ് ട്രെയിനിങ് പ്രോഗ്രാം ഡിസംബര്‍ 27-29 തിയതികളില്‍ ഷിക്കാഗോയില്‍ നടക്കും. അതിനു ശേഷം യൂത്ത് മിനിസ്ട്രിയുടെ മറ്റു ഭാരവാഹികളെ ഇടവകയില്‍ നിന്ന് തെരഞ്ഞെടുക്കും. സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിലെ ഇടവക അംഗങ്ങള്‍ ഒന്നടക്കം പുതിയ യുവജന കൂട്ടായ്മയെ സ്വാഗതം ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles