വൈദികന്‍ റോംഗ് നമ്പര്‍ വിളിച്ചു, അപ്പുറത്ത് അത്ഭുതം സംഭവിച്ചു!

ഈ സംഭവം തന്റെ ട്വിറ്ററില്‍ കുറിച്ചത് ഫാ. ഗോയോ ഹിഡാല്‍ഗോ തന്നെയാണ്. കാലിഫോര്‍ണിയ കാര്‍സണില്‍ സെന്റ് ഫിലോമിനാസ് ഇടവകയില്‍ സേവനം ചെയ്യുന്ന അദ്ദേഹത്തിന് ദൈവപരിപാലനയുടെ അത്ഭുതകരമായ ഒരു അനുഭവമുണ്ടായി. അതിനെ കുറിച്ച് അദ്ദേഹം കുറിച്ച ട്വീറ്റ് വൈറലായിരിക്കുകയാണ്.

ഫാ. ഗോയോക്ക് ഇടവകയിലെ ഒരു അംഗവുമായി സംസാരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അച്ചന്‍ വിളിച്ചിട്ടും അദ്ദേഹം ഫോണ്‍ എടുത്തിട്ടില്ല. അതിനാല്‍ അച്ചന്‍ അദ്ദേഹത്തിന് ഒരു വോയ്‌സ് മെസ്സേജ് അയച്ചു. ‘ഇത് ഫാ. ഗോയോ ആണ്. നിങ്ങള്‍ക്ക് എന്നോട് സംസാരിക്കാനുണ്ടെന്ന് എനിക്കറിയാം. ഞാന്‍ ഇവിടെയുണ്ട്.’

മെസേജ് അയച്ചു കഴിഞ്ഞിട്ട് രണ്ടു മിനിറ്റിനുള്ളില്‍ അച്ചന്റെ ഫോണ്‍ റിംഗ് ചെയ്തു. എന്നാല്‍ അങ്ങേത്തലക്കല്‍ ഇടവാംഗം ആയിരുന്നില്ല, മറിച്ച് ഒരു അപരിചിതനായിരുന്നു. അജ്ഞാതനായ ആ മനുഷ്യന്‍ പറഞ്ഞു: കുറേ നാളായി ഞാന്‍ ഒരു വൈദികനോട് സംസാരിക്കാന്‍ ആഗ്രിച്ചിരിക്കുകയായിരുന്നു. എന്നാല്‍ എനിക്ക് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. എനിക്ക് അച്ചനോട് സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് അച്ചന്‍ എങ്ങനെയറിഞ്ഞു?’

സത്യത്തില്‍ സംഭവിച്ചതെന്താണെന്നു വച്ചാല്‍ അച്ചന്‍ ഇടവാകാംഗത്തിന് എന്ന ധാരണയില്‍ ഡയല്‍ ചെയ്തത് ഒരു റോംഗ് നമ്പറായിരുന്നു!

ഇത് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് ഫാ. ഗോയോ വിശ്വസിക്കുന്നു. കാലിഫോര്‍ണയയിലെ ഏരിയ കോഡിന് പകരം അച്ചന്‍ തെറ്റി ഡയല്‍ ചെയ്തത് ന്യൂ യോര്‍ക്കിലെ ഏരിയ കോഡ് ആയിരുന്നു. അതാണ് മറ്റൊരാളുടെ ഫോണില്‍ അച്ചന്റെ വോയ്‌സ് മെസേജ് ചെന്നെത്താന്‍ കാരണം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles