വിറ്റ്‌നി ബെല്‍പ്രെസിന്റെ മാനസാന്തരകഥ

മാന്യമായ വിധം പ്രോട്ടസ്റ്റന്റായ ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. ചില നേരങ്ങളില്‍ ഞങ്ങള്‍ക്ക് സംഘടിത മതത്തോട് വിരോധം തോന്നിയിരുന്നു. എനിക്ക് 5 വയസ്സുള്ളപ്പോള്‍ ഞാനും എന്റെ അനുജനും ഒരു ഉപസഭയില്‍ നിന്നും മാമോദീസ സ്വീകരിച്ചു. വല്ലപ്പോഴുമൊക്ക ഞാന്‍ സണ്‍ഡേ സ്‌കൂളില്‍ പോകുമായിരുന്നു. പ്രൈമറി ക്ലാസുകളില്‍ എത്തിയപ്പോഴേക്കും ഏതാണ്ടെല്ലാ മതപരമായ ബന്ധങ്ങളും പാടെ അറ്റുപോയിരുന്നു. വിശ്വാസത്തിന്റെ കുടുംബ പശ്ചാത്തലമുള്ള സഹപാഠികളില്‍ എനിക്ക് കൗതുകം ജനിച്ചിരുന്നെങ്കിലും എനിക്ക് ഒറ്റപ്പെടല്‍ തോന്നിയിരുന്നില്ല. ഒരാളൊഴികെ എന്റെ സുഹൃത്തുക്കളെല്ലാവരും തന്നെ മത പശ്ചാത്തലമില്ലാത്ത കുടുംബങ്ങളില്‍ നിന്നും വന്നവരായിരുന്നു. പുറമേ ദൈവത്തിന്റെ അസ്തിത്വത്തോട് നിസംഗതയോടെയാണ് ഞാന്‍ ഹൈസ്‌കൂളില്‍ ചേര്‍ന്നത്. മാത്രമല്ല. വിചിത്രമായ ചില അജ്ഞേയ വിശ്വാസങ്ങള്‍ ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനേക്കാളുപരിയായി എന്തോ ഉണ്ടെന്ന് എന്റെ ആത്മാവി ന്റെ ആഴങ്ങള്‍ എന്നോട് മന്ത്രിക്കുമായിരുന്നു.

ദൈവപരിപാലനയാലോ, കേവലം ഭാഗ്യത്താലോ ഞാന്‍ എന്റെ ഹൈസ്‌കൂള്‍ കാലഘട്ടങ്ങളിലെല്ലാം ഡേറ്റ് ചെയ്ത ആണ്‍കുട്ടികളെല്ലാം കത്തോലിക്കരായിരുന്നു. (എല്ലാവരും ഫ്രഞ്ച് കനേഡിയന്‍ വംശജരായിരുന്നു എന്നത് ഏറ്റവും രസകരം). അവരിലൂടെയാണ് ഞാന്‍ കത്തോലിക്കാ സഭയെ അറിഞ്ഞത്. അതാകട്ടെ എന്നെ സംബന്ധിച്ചിടത്തോളം നിഗൂഢവും, ഇന്ദ്രിയങ്ങളെ ആകര്‍ഷിക്കുന്നതും തികച്ചും അപരിചിതവുമായിരുന്നു.

ആദ്യമായി ഞാന്‍ ഒരു കത്തോലിക്കാ ദേവാലയത്തില്‍ കയറിയത് എന്റെ ബോയ് ഫ്രണ്ടിന്റെയും അവന്റെ കുടുംബത്തിന്റെയും കൂടെയാണ്. ദിവ്യബലിയില്‍ പങ്കെടു ക്കാന്‍ വേണ്ടിയായിരുന്നു, അത്. ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുകയാണ്. അവന്റെ കുടുംബാംഗങ്ങള്‍ ഇരിപ്പിടത്തില്‍ ഇരുന്ന് മുട്ടുകുത്തു നീലറുകള്‍ വിടര്‍ത്തിയപ്പോള്‍ ഞാന്‍ അറിയാതെ വിളിച്ചു പറഞ്ഞു: വൗ! ഫുട്‌റെസ്റ്റുകള്‍! പള്ളികളില്‍ ആളുകള്‍ മുട്ടു കുത്താറുണ്ടെന്ന യാതൊരു ധാരണയും എനിക്ക് സത്യമായും ഉണ്ടായിരുന്നില്ല. ബോയ്ഫ്രണ്ടിന്റെ കുടുംബംഗങ്ങള്‍ക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് പറയേണ്ട കാര്യമില്ലല്ലോ!

ഞാന്‍ ഒരു കത്തോലിക്കനുമായി ഡേറ്റിംഗ് നടത്താതിരുന്നപ്പോള്‍ പോലും എന്തോ ഒന്ന് എന്നെ പള്ളിയിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരുന്നു. മറ്റെല്ലാ പള്ളികളില്‍ നിന്നും ഭൗതികമായ എന്തോ ഒന്ന് കത്തോലിക്കാ പള്ളികളെ വ്യത്യസ്ഥമാക്കിയിരുന്നു എന്ന് എനിക്ക് അനുഭവപ്പെട്ടു. ഒരു തരം ഊഷ്മളത, ശാന്തി, സുഖം, ശിരസ്സിനു മീതെ ഒഴുകുന്ന പ്രശാന്തമായ ഒരു സ്‌നാനം പോലെ… ഞാന്‍ നിശബ്ദയായി അവിടെ ഇരിക്കുമായിരുന്നു. മെഴുകുതിരികള്‍ ഉലയുന്നതും മറിയത്തിന്റെ തിരൂസ്വരൂപങ്ങളെ അവ ശോഭാമയമാക്കുന്നതും നോക്കിയിരിക്കാന്‍ ഞാനേറെ ഇഷ്ടപ്പെട്ടു. പിന്നെയും എ ത്രയോ കാലം കഴിഞ്ഞാണ് ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യം ഞാന്‍ തിരിച്ചറിയുന്നത്. തന്റെ പുത്രന്റെ കരവലയത്തിലേക്ക് എന്നെ മാടി വിളിക്കുന്ന പരി ശുദ്ധ മാതാവിനെ എന്റെ അമ്മയായി കണക്കാക്കുന്നതിനും എത്രയോ കാലം കഴിഞ്ഞ്.

പിന്നീട് ഞാന്‍ ഹൈസ്‌കൂളില്‍ ആയിരുന്നപ്പോള്‍, എന്റെ മാതാപിതാക്കള്‍ ഇരുപതു വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിച്ച സന്ദര്‍ഭത്തില്‍ ഗുരുതരമായ ഒരു ശാരീരിക പ്രശ്‌നം എന്നെ പിടികൂടി. അന്നേരമാണ് പിന്നീട് ഞാന്‍ വിവാഹം കഴിച്ച ഒരു വ്യക്തിയെ കണ്ടുമുട്ടിയത്. അയാളാകട്ടെ ജന്മനാ ഒരു കത്തോലിക്കനും ഫ്രഞ്ച് കനേഡിയനുമായിരുന്നു. പക്ഷേ, അയാളുടെയും, പ്രത്യേകിച്ച് അയാളുടെ കുടുംബ ത്തിന്റെയും വിശ്വാസത്തില്‍ എന്തോ ഒരു വ്യത്യസ്തതയുണ്ടായിരുന്നു.

ഞാന്‍ അതുവരെ വിശ്വസിച്ചിരുന്നതും ചിന്തിച്ചിരുന്നതുമായ കാര്യങ്ങളെ വല്ലാതെ വെല്ലുവിളിച്ച ഒരനുഭവമായിരുന്നു, എന്റെ ഭാവിവരനുമായുള്ള കൂടിക്കാഴ്ച എനിക്കു പകര്‍ന്നത്. എന്തായാലും ഇതിനേക്കാള്‍ ആത്മാര്‍ത്ഥമായി തങ്ങളുടെ വിശ്വാസം ജീവിക്കുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. അവരിലാരും തങ്ങള്‍ ആരെക്കാലും മേന്മ യുള്ളവരാണെ് അവകാശപ്പെട്ടിരുന്നില്ല. എന്നാല്‍ ആനന്ദപൂര്‍വം തങ്ങളുടെ കുരിശെ ടുത്ത് ക്രിസ്തുവിനെ അനുധാവനം ചെയ്തിരുന്നു. അത് അവരെ സമൂഹ മധ്യേ ഭോഷന്മാരും അസ്വീകാര്യരും ആക്കിയപ്പോള്‍പോലും. എന്നാല്‍ അവരുടെ ആത്മാര്‍ത്ഥമായ വിശ്വാസ ജീവിതം എന്നെ സ്പര്‍ശിച്ചു. സത്യത്തില്‍ കൊളുത്തി വലിച്ചു.

ഏതാണ്ട് ഈ കാലഘട്ടത്തില്‍ തന്നെയാണ് ഞാന്‍ എന്റെ കണക്കു ക്ലാസ്സകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പകരം എന്റെ ഇംഗ്ലീഷ് ടീച്ചര്‍ വച്ചു നീട്ടിയ മതങ്ങളു ടെ താരതമ്യ പഠനം ആരംഭിച്ചു. ലോക മതങ്ങളിലെ വിശുദ്ധമായ രചനകളും പാര മ്പര്യങ്ങളുമായി ഞാന്‍ പ്രണയത്തിലായി. അങ്ങനെ ചെറുപ്പകാലത്ത് എനിക്കു നഷ്ടപ്പെട്ട മതാവബോധവും മതജ്ഞാനവും ഞാന്‍ നേടിയെടുത്തു. എന്താണ് ആ ഡിഗ്രിയുടെ മൂല്യം എന്നെനിക്ക് കാര്യമായ ധാരണയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞാനത് വിശ്വസിച്ചു. പണം താനെ വരുമെന്നും. കോളേജില്‍ എന്റെ ആദ്യ വര്‍ഷത്തിന്റെ അവസാനമായപ്പോഴേക്കും കത്തോലിക്കാ സഭയില്‍ ചേരണമോ വേണ്ട യോ എന്ന ചിന്തയുമായി ഞാന്‍ ഒരു പോരാട്ടം നടത്തുകയായിരുന്നു. നിത്യവും ഞാന്‍ ദിവ്യബലിയില്‍ സംബന്ധിച്ചിരുന്നു. കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനതത്വ ങ്ങള്‍ വിശ്വസിച്ചു തുടങ്ങിയിരുന്നു. ഞാന്‍ പ്രാര്‍ത്ഥിച്ചു. ബൈബിള്‍ വായിച്ചു. വേദ പാഠം ഹൃദിസ്ഥമാക്കി. ഒരു കത്തോലിക്കനെ വിവാഹം ചെയ്യുന്ന കാര്യവും ഉറപ്പിച്ചു. എന്നാല്‍ അത് ഔദ്യോഗികമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. കുറേ നാള്‍ കൊണ്ട് എടുത്ത ഒരു തീരുമാനമാണിത്. എന്നാല്‍ ആരുമെന്നെ കത്തോലിക്കയാക്കാന്‍ നിര്‍ബന്ധിച്ചില്ല എന്നതില്‍ എനിക്ക് ഏറെ നന്ദിയുണ്ട്. കത്തോലിക്കാ സഭയില്‍ ചേരേണ്ടതില്ല എന്നൊരു തീരുമാനം ഞാന്‍ എടുത്തിട്ട് അധികദിവസം കഴിയും മുമ്പേ ഒരു സുപ്രഭാതത്തില്‍ ഞാന്‍ എഴുന്നേറ്റത് ദൈവം എന്നെ ഒരു കത്തോലിക്കയാകാന്‍ വിളിക്കുന്നു എന്ന ബോധ്യത്തോടെയാണ്. ഞാന്‍ എന്റെ മകളെ സ്‌നേഹിക്കുന്നു എന്നു പറയുംപോലെ അത്ര ഉറപ്പോടെയാണത് അനുഭവപ്പെട്ടത്. എന്റെ ഹൃദയത്തിലും ശരീരത്തിലാസകലവും ഞാന്‍ അത് അനുഭവിച്ചു. എന്റെ അസ്തിത്വം പൂര്‍ണമായും അനുഭവിച്ചു എന്നു പറയുന്നതാണ് കൂടുതല്‍ ശരി.

കത്തോലിക്കാ സഭയും മറ്റ് പ്രൊട്ടസ്റ്റന്റ് സഭകളും തമ്മില്‍ വിവരിക്കാനാവാത്ത എന്തോ ഭൗതികവ്യത്യാസം എനിക്ക് അനുഭവപ്പെട്ടു. ദൈവകൃപ അവസാനം എന്റെ ഹൃദയത്തിലേക്ക് കടന്നു കയറി. ദിവ്യകാരുണ്യത്തിലേക്ക് ക്രിസ്തു എന്നെ വിളിക്കുന്നതായി എനിക്കനുഭവപ്പെട്ടു. അതിനെ തുടര്‍ന്ന് ഇന്ദ്രിയങ്ങള്‍ക്ക് അനുഭവപ്പെടും വിധം അവിടുന്നുമായി സംവദിക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു.
2008 ലെ ഈസ്റ്റര്‍ ജാഗരണത്തിനു ശേഷം ഞാന്‍ കത്തോലിക്കാ സഭയില്‍ പ്രവേശിച്ചു. മിഷിഗണിലെ ഗ്രാന്‍ഡ് റാപ്പിഡ്‌സ് രൂപതയിലാണ് ഞാന്‍ ചേര്‍ന്നത്. അവാച്യമായ ആനന്ദം എനിക്കനുഭവപ്പെട്ടു. അവസാനം ഞാന്‍ വീട്ടിലെത്തിയിരിക്കുന്നു!

കത്തോലിക്കാ സഭയിലേക്കുള്ള പ്രവേശനം എന്റെ ഇന്നത്തെ ഭര്‍ത്താവും ഞാനുമായുള്ള ബന്ധം സുദൃഢമാക്കി. അദ്ദേഹവും സഭയിലുള്ള തന്റെ താല്പര്യം ഊതിത്തെളിച്ചു. സഭാ പ്രവേശനത്തിനു ശേഷം ഞാനും എന്റെ ബോയ്ഫ്രണ്ടും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് വിവാഹത്തിനു മുമ്പുള്ള ഈ സഹജീവിതം സ്വീകാര്യമായി തോന്നിയില്ല. കത്തോലിക്കരെന്ന നിലയില്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ കുറിച്ച് സഭയുടെ പഠനങ്ങളെ ന്താണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. എന്നാല്‍ അതിനു പിന്നിലെ ദൈവശാസ്ത്രം അറിഞ്ഞിരുന്നില്ല. സഭയില്‍ ഞാന്‍ ആകൃഷ്ടയായിരു ന്നെങ്കിലും, ഇക്കാര്യങ്ങളിലുള്ള സഭയുടെ പഠനങ്ങളില്‍ എനിക്കത്ര താല്പര്യം പോരായിരുന്നു. ഞങ്ങളുടെ ഇടവക വൈദികന്‍ ഉള്‍പ്പെടെ ആര്‍ക്കും ഈ ജീവിതരീതിയോട് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല.

അക്കാലത്ത് ഞാനത് അംഗീകരിച്ചിരുന്നില്ലെങ്കിലും വിവാഹപൂര്‍വ ലൈംഗിക ബന്ധം എനിക്ക് അസ്വസ്ഥത ഉളവാക്കി. ഞാന്‍ ബോധവതിയായിരുന്നില്ലെങ്കിലും ദൈവകൃപ എന്നില്‍ നിശബ്ദമായി ഇടപെടുകയായിരുന്നു. ഞങ്ങളുടെ വിവാഹത്തിന്റെ ആ ദ്യവര്‍ഷം കാര്യമായ സംഭവങ്ങളൊന്നുമില്ലാതെ കടന്നു പോയി. എന്നാല്‍ വിവാഹ വാര്‍ഷികമായപ്പോഴേക്കും കൃത്രിമമായ ഈ ഗര്‍ഭ നിരോധനമാര്‍ഗം നിര്‍ത്താന്‍ ദൈവം ആവശ്യപ്പെടുന്നതായി എനിക്ക് അനുഭവപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ ഇനിയും സുരക്ഷിതമായ സാമ്പത്തിക സ്ഥിതിയില്‍ എത്തിയിട്ടില്ലായിരുന്നതിനാല്‍ അതില്‍ എന്റെ ഭര്‍ത്താവ് തെറ്റൊന്നും കണ്ടില്ല. ഇക്കാലത്ത് ഗര്‍ഭപാത്ര മുഴകളും രക്തസ്രാവവും കഠിനമായ വേദനയുമായി ഞാന്‍ ഡോക്ടറെ കണ്ടു. ഇതൊരു പക്ഷേ, ദീര്‍ഘനാളത്തെ ഗര്‍ഭനിരോധനമാര്‍ ഗങ്ങളുടെ പാര്‍ശ്വഫലമാകാമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇനി പില്‍സ് ഉപയോഗിക്കേണ്ടതില്ലെന്ന് എന്റെ ഭര്‍ത്താവിനെ ബോധ്യപ്പെടുത്താന്‍ ഇതു മതിയായിരുന്നു.

സ്വാഭാവിക ഗര്‍ഭനിരോധന മാര്‍ഗം ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് ഞങ്ങള്‍ക്കറിവില്ലായിരുന്നു. സഹായാഭ്യര്‍ത്ഥനയുമായി ഞാന്‍ എന്‍എഫ്പി ഇന്‍സ്ട്രക്ടറായ എന്റെ ഭര്‍തൃസഹോദരിയെ സമീപിച്ചു. ആദ്യം ബുദ്ധിമുട്ടായിരുന്നു. വീണ്ടും എന്റെ മുറകള്‍ പഴയതു പോലെയാകാന്‍ ആറു മാസമെടുത്തു. ആ കൃത്രി മമാര്‍ഗങ്ങള്‍ ശരീരത്തിനും ആത്മാവിനും എത്ര ദോഷകരമാണെന്നു ഞാന്‍ അപ്പോള്‍ മനസ്സിലാക്കി. കൃത്രിമ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ നിര്‍ത്തിയതിനു ശേഷം ഞാന്‍ ജീവിതത്തില്‍ ഏറ്റവം മികച്ച ആരോഗ്യം അനുഭവിച്ചു. മുഴകളും ഫൈ ബ്രോയിഡുകളും അപ്രത്യക്ഷ്യമായി. മാസമുറകള്‍ കൃത്യമായി, എന്റെ മൈഗ്രേന്‍ തലവേദന എങ്ങോ പോയ്മറഞ്ഞു. ദൈവം എനിക്കായി സൃഷ്ടിച്ച എന്റെ ശരീരവുമായി ഞാന്‍ സ്‌നേഹത്തിലായി!

അപ്പോഴും വീട്ടിലെ സാമ്പത്തിക സ്‌ത്രേതസ്സ് ഞാന്‍ തന്നെയായിരുന്നു. എന്റെ ഭര്‍ത്താവിനാകട്ടെ സ്ഥിരമായി ഒരു ജോലി ഇല്ലായിരുന്നു. എങ്കിലും മുട്ടില്ലാതെ ജീവിക്കാനുള്ള സമ്പാദ്യം ദൈവം നല്‍കി. ഞങ്ങള്‍ ആഗ്രഹിച്ചതല്ല, ഞങ്ങള്‍ക്ക് ആവശ്യമുള്ളതാണ് അവിടുന്ന് നല്‍കിയത്. കുട്ടികളുണ്ടാകുന്ന കാര്യം ഞങ്ങളെ ഭയപ്പെടുത്തിയിരുന്നു. എന്നാല്‍ അതിലേക്ക് ക്രിസ്തു എന്നെ വിളിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ലോകത്തിന്റെ കണ്ണില്‍ ഭോഷത്തമെങ്കിലും വിശുദ്ധിയിലേക്കുള്ള വിളിയാണതെന്ന് എനിക്കു തോന്നി.

എന്‍എഫ്പിയുടെ സമ്മാനം ഉപയോഗിച്ച് 2011 വസന്തത്തില്‍ ഞാന്‍ ഗര്‍ഭവതിയായി. ഉടനെ ജീവിതം ഞങ്ങള്‍ക്ക് കഠിനവും ഭാരമേറിയതുമായി. പണത്തിനു ബുദ്ധിമുട്ടി. അനേകം ആഴ്ചകള്‍ ഞങ്ങളുടെ ബന്ധം വഷളായി തുടര്‍ന്നു. എന്റെ ശരീരവും പുതിയ ജീവനോട് പൊരുത്തപ്പെടാന്‍ പാടുപെട്ടു. എന്നാല്‍ ദൈവത്തിന്റെ വഴികള്‍ വ്യത്യസ്തങ്ങളാണ്. ആ ദിവസങ്ങളില്‍ ദൈവം തന്റെ കരങ്ങളില്‍ ഞങ്ങളെ വഹിച്ചു. എന്റെ സ്‌ത്രൈണതയെ പുണരാനും എന്നില്‍ രൂപമെടുത്ത കുരുന്നു ജീവിനിലൂടെ ദൈവത്തിന്റെ സൃഷ്ടികര്‍മത്തില്‍ പങ്കു ചേരാനും ദൈവം എന്നെ പഠിപ്പിക്കുകയായിരുന്നു. 2011 ഡിസംബര്‍ 1 ാം തീയതി രാത്രി 11.35 ന് ഞങ്ങളുടെ മകള്‍ സെസിലിയ കാതറിന്‍ പിറന്നു. അവള്‍ പിറന്നു നിമിഷങ്ങള്‍ക്കകം പുറത്ത് മൃദുവായി മഞ്ഞു പെയ്യുവാന്‍ തുടങ്ങി. എന്റെ പ്രിയപ്പെട്ട രണ്ടു സുഹൃത്തുക്കള്‍ ജപമാല നിശബ്ദമായി ചൊല്ലിക്കൊണ്ടിരുന്നു. എന്റെ ഭര്‍ത്താവ് കുഞ്ഞു സെസിലി യയെ ഏറ്റുവാങ്ങി. എനിക്കു ലഭിച്ച ഏറ്റവും മനോഹരമായ സമ്മാനം!

യാഥാര്‍ത്ഥ്യം കെട്ടുകഥയേക്കാള്‍ വിചിത്രമാണെന്നു പറയാറുണ്ട്. നാം ദൈവത്തിന്റെ കൂടെ യാത്ര ചെയ്യുമ്പോള്‍ ഇത് ശരിയാണെന്ന് എനിക്കു തോന്നാറുണ്ട്. വിശ്വസിക്കുക, അനുസരിക്കുക. ഇതാണ് സഭയിലൂടെ യേശു നമ്മോട് എപ്പോഴും പറയുന്നത്. എനിക്കെന്തു വേണമെന്നു ചോദിക്കുന്നത് അനാവശ്യമാണെന്നെനിക്കി പ്പോഴറിയാം. മറിച്ച് അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ശക്തി തരണമേയെന്നാണെന്റെ പ്രാര്‍ത്ഥന. തന്റെ സഭയുടെ ജ്ഞാനം ശ്രവിക്കുകയാണെങ്കില്‍ അവിടുന്ന് നമുക്ക് ശരിയായ സന്തോഷവും സ്വാതന്ത്ര്യവും നല്‍കും. കുരിശിന്റെ വഴി അത്ര എളുപ്പമല്ല, സുഖകരവുമല്ല. എന്നാല്‍, നമുക്കെന്താണ് നല്ലതെന്ന് നമ്മുടെ നിത്യനായ സ്രഷ്ടാവിനറിയാം. ആഴമുള്ള സ്‌നേഹം, വിശ്വാസം, ജീവിക്കുന്ന സ്‌നേഹമായ ദൈവത്തോടുള്ള അനുസരണ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles