വി. ജോണ്‍ പോള്‍ രണ്ടാമന്‍ നടത്തിയ ഭൂതോച്ചാടനം

വത്തിക്കാന്‍ പത്രമായ ഒസെര്‍വത്തോരേ റൊമാനോയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ ആര്‍ട്ടുറോ മാരി നേരില്‍ കണ്ട ഒരു സംഭവത്തെ കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ നടത്തിയ ഒരു ഭൂതോച്ചാടനമാണ് അദ്ദേഹം വിവരിച്ചത്.

അന്ന് ഒരു ബുധനാഴ്ചയായിരുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പൊതു കൂടിക്കാഴ്ച നടക്കുകയായിരുന്നു. ജനക്കൂട്ടത്തില്‍ മാരിയും ഉണ്ടായിരുന്നു. മാരി അന്ന് ചെറിയ കുട്ടിയായിരുന്നു.

പെട്ടെന്ന് ഒരു യുവതി ദൈവദൂഷണം പറയാന്‍ ആരംഭിച്ചു. അവളുടെ വായില്‍ നിന്ന് നുരയും പതയും ഒഴുകാന്‍ തുടങ്ങി. അവളുടെ ശബ്ദം ഏവരെയും ഭയപ്പെടുത്തി. അതു കണ്ട ഒരു ബിഷപ്പ് പേടിച്ച് ഓടിപ്പോടി.

എന്നാല്‍ തെല്ലും കൂസാതെ ജോണ്‍ പോള്‍ മാര്‍പാപ്പാ ലത്തീന്‍ ഭാഷയില്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ ആരംഭിച്ചു. പ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ ആ യുവതിയുടെ തലയില്‍ കൈവിച്ചു. പെട്ടെന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ആ യുവതിയുടെ മുഖം പ്രശാന്തമായി, ആര്‍ട്ടുറോ മാരി സാക്ഷ്യപ്പെടുത്തുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles