വി. ഡോമിനിക്കും ദൈവികാഗ്നിയുമായി പായുന്ന നായയും

വി. ഡോമിനിക്കിന്റെ അമ്മ ഡോമിക്കിനെ ഗര്‍ഭം ധരിച്ചിരുന്ന കാലത്ത് ഒരു സ്വപ്‌നമുണ്ടായി. വായില്‍ ഒരു പന്തവും കടിച്ചു പിടിച്ച് ഒരു നായ ലോകം മുഴുവന്‍ ഓടി നടന്ന് തീ പടര്‍ത്തുന്നു. അവര്‍ സാന്തോ ഡോമിനിഗോ ഡി സിലോസ് ആശ്രമത്തില്‍ ചെന്ന് അവിടുത്തെ സന്ന്യാസിയോട് ആ സ്വപ്‌നത്തിന്റെ അര്‍ത്ഥം എന്താണെന്ന് ആരാഞ്ഞു.

അവരുടെ ഉദരത്തില്‍ കിടക്കുന്ന കുഞ്ഞ് വലിയൊരു പ്രഭാഷകനാകുമെന്നും തന്റെ ഉജ്വലമായ വാക്കുകളാല്‍ അവന്‍ ലോകത്തില്‍ അഗ്നി പടര്‍ത്തും എന്നാണ് ആ സ്വപ്‌നത്തിന്റെ അര്‍ത്ഥം എന്ന് സന്ന്യാസി വിശദീകരിച്ചു.

ചരിത്രത്തില്‍ പല പെയിന്റിംഗുകളിലും ഒരു നായ് സുഹൃത്തിനൊപ്പം നില്‍ക്കുന്ന ഡോമിനിക്കിനെ ചിത്രീകരിച്ചിരിക്കുന്നു. അത് വിശുദ്ധന്റെ മാതാവിനുണ്ടായ സ്വപ്നത്തെ സൂചിപ്പിക്കുന്നു എന്ന് വാഷിംഗ്ടണിലെ ഡോമിനിക്കന്‍ ഹൗസ് ഓഫ് സ്റ്റഡീസ് ഡീന്‍ ഫാ. തോമസ് പെട്രി പറഞ്ഞു.

പതിമൂന്നാം നൂറ്റാണ്ടിലെ ആദ്യപാദത്തില്‍ അത്മായര്‍ വളരെ മാതൃകാ പരമായ ജീവിതമാണ് നയിച്ചിരുന്നതെങ്കിലും പുരോഹിതരുടെ ജീവിതം ആര്‍ഭാഢം നിറഞ്ഞതായിരുന്നു. ഈ സാഹചര്യത്തിലാണ് വി. ഡോമിനിക്ക് വൈദികര്‍ ദരിദ്രജീവിതം നയിക്കണമെന്നും വചനം പ്രഘോഷിക്കണം എന്നും ്പ്രഖ്യപിച്ചു കൊണ്ട് മുന്നോട്ടു വന്നത്. തന്റെ ജീവിതകാലത്ത് വിശുദ്ധന്‍ ഒരു ലക്ഷം പേരെ തന്റെ പ്രഭാഷണങ്ങളാല്‍ മാനസാന്തരപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles