ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ കണ്ട വിശുദ്ധ ബ്രിജിത്ത

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

ഒരു പ്രഭു കുടുംബത്തില്‍ ആണ് 1304 ല്‍ ബ്രിജിത്ത് ജനിച്ചത് . അമ്മയെ ജനിച്ച ഉടനെ നഷ്ടപ്പെട്ടു എങ്കിലും ദൈവഭക്തയായ ഒരു അമ്മായി ആണ് അവളെ വളര്‍ത്തിയത്. മൂന്നു വയസായപ്പോള്‍ ബ്രിജിത്ത് ആദ്യം ഉച്ചരിച്ച വാക്കുകള്‍ ദൈവ സ്തുതികള്‍ ആയിരുന്നു. പത്താമത്തെ വയസില്‍ പീഡാനുഭവത്തെപ്പറ്റി ഒരു പ്രഭാഷണം അവള്‍ ശ്രവിക്കുകയും അതേ രാത്രി ക്രൂശിതനായ ഈശോയുടെ ഒരു ദര്‍ശനം അവള്‍ക്കുണ്ടാകുകയും ചെയ്തു. കണ്ട കാഴ്ചകളെ ബ്രിജിത്ത് ധ്യാന വിഷയ മാക്കി. പിതാവിന്റെ നിര്‍ദേശാനുസരണം പതി നാറാമത്തെ വയസില്‍ സ്വീഡനിലെ ഉള്‍ഫോ രാജകുമാരനെ വിവാഹം ചെയ്തു. എട്ടു മക്കള്‍ ഉണ്ടായതിനു ശേഷം പൂര്‍ണ്ണ വിരക്തി പാലിക്കുമെന്ന് ഇരുവരും പ്രതിജ്ഞ ചെയ്തു. അവര്‍ ദരിദ്രര്‍ക്കായി ഒരു ആശുപത്രി പണി യിച്ചു. ആയിടെ അവര്‍ നടത്തിയ ഒരു യാത്ര യില്‍ രോഗിയായി തീര്‍ന്ന ഉള്‍ഫോ ഒരു ആശ്രമത്തില്‍ കിടന്നു മരിച്ചു. ഭര്‍ത്താവിന്റെ മരണ ശേഷം കുടുംബ സ്വത്ത് മക്കള്‍ക്ക് ഭാഗിച്ചു കൊടുത്തിട്ട് ബ്രിജിത്ത് വെള്ള വസ്ത്രം മാത്രം ഉപയോഗിച്ചിരുന്നു. ഭക്ഷണം അപ്പവും വെള്ളവും മാത്രമായി. വെള്ളിയാഴ്ച ദിവസങ്ങളില്‍ പ്രായശ്ചിത്തം വര്‍ദ്ധിപ്പിച്ചു. ജീ വിതത്തിലെ അവസാനത്തെ മുപ്പതു വര്‍ഷ വും അവള്‍ കുമ്പസാരിച്ചിരുന്നു.

കര്‍ത്താവിന്റെ പീഡാനുഭവ കാഴ്ചകള്‍
ബ്രിജിത്തിനു കര്‍ത്താവിന്റെ പീഡാനുഭവ കാഴ്ചകള്‍ നിരന്തരം ഉണ്ടായിരുന്നു. അവയെല്ലാം ബ്രിജിത്ത് എഴുതി സൂക്ഷിച്ചു. ഒരു ദര്‍ശനത്തില്‍ കര്‍ത്താവ് പറഞ്ഞത് ഇപ്രകാര മായിരുന്നു: 5480 അടികള്‍ എന്റെ പീഡാനു ഭവ നേരത്ത് ഞാന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അവ യെല്ലാം വണങ്ങുന്നതിനു പതിനഞ്ചു കര്‍തൃ പ്രാര്‍ഥനയും പതിനഞ്ച് നന്മ നിറഞ്ഞ മറിയ മേ എന്ന ജപവും ഞാന്‍ പഠിപ്പിക്കുന്ന പ്രാര്‍ ത്ഥനകളോടൊപ്പം ചൊല്ലേണ്ടതാണ്.’ ബ്രിജിത്ത് യേശു പറഞ്ഞു തന്ന പ്രാര്‍ത്ഥനകള്‍ എഴുതി സൂക്ഷിച്ചു. ഒരു വര്‍ഷം തുടര്‍ച്ചയായി ആ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ക്ക് എന്റെ മുറി വുകളെ വണങ്ങുന്നതായിരിക്കണം. ഈ പ്രാര്‍ത്ഥനകള്‍ ഫിഫ്റ്റീന്‍ (15) ഒ എസ്. എന്ന് അറിയപ്പെടുന്നു.

മധ്യ കാലഘട്ടത്തിന്റെ അവസാന ദിശ യില്‍ ഈ പ്രാര്‍ത്ഥന ഏറെ പ്രചരിച്ചിരുന്നു. വിവിധ ഭാഷകളിലേക്ക് ആ പ്രാര്‍ത്ഥന വിവര്‍ ത്തനം ചെയ്യപ്പെട്ടു. യേശുവിന്റെ പീഡാനുഭവ ത്തെ കുറിച്ച് വ്യക്തമായ ധാരണ കിട്ടുന്ന പ്രാര്‍ത്ഥന ആയതിനാല്‍ ആണ് ഇതിനു ഏറെ പ്രചാരം ലഭിച്ചത്.

ബ്രിജിത്തയ്ക്ക് ക്രിസ്തു നല്‍കിയ വാഗ്ദാനങ്ങള്‍

1. ഈ പ്രാര്‍ത്ഥന ചൊല്ലുന്ന ആളുടെ തലമുറയില്‍ പെട്ട 15 ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്ത് നിന്നും ഞാന്‍ രക്ഷിക്കും
2. ഈ പ്രാര്‍ത്ഥന ചൊല്ലുന്നയാളുടെ തലമുറയില്‍ പെട്ട പതിനഞ്ചു പാപികള്‍ മാനസാന്തരപ്പെട്ടു ദൈവവരപ്രസാദത്തില്‍ സ്ഥിര തയുള്ളവരാകും.
3. ഈ പ്രാര്‍ത്ഥന ചൊല്ലുന്ന ആള്‍ക്ക് നിത്യമായ വിശപ്പില്‍ നിന്ന് രക്ഷപ്പെടുന്നതിനു എന്റെ തിരുശരീരവും നിത്യ ദാഹത്തില്‍ നിന്ന് മോചിക്കപ്പെടുന്നതിനു എന്റെ തിരു രക്തവും മരണത്തിനു പതിനഞ്ചു ദിവസം മുന്‍പ് ഞാന്‍ നല്‍കും.
4. ഈ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ പരിപൂര്‍ണ്ണതയോടെ ഒന്നാം സ്ഥാനം പ്രാപിക്കും.
5. ഈ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ക്ക് ശത്രുക്കളോടു പോരാടുന്നതിനുള്ള സഹായവും രക്ഷയുമായി എന്റെ വിജയകരമായ കുരിശു അവന്റെ മുന്‍പില്‍ ഉണ്ടായിരിക്കും.
6. ഈ പ്രാര്‍ത്ഥന ചൊല്ലുന്നയാളുടെ മരണത്തിനു മുന്‍പ് എന്റെ ഏറ്റവും വത്സലയായ മാതാവിനോടൊന്നിച്ചു ഞാന്‍ ആ വ്യക്തിയുടെ അടുക്കല്‍ സന്നിഹിതരായിരിക്കും.
7. ഈ പ്രാര്‍ത്ഥന ചൊല്ലുന്ന വ്യക്തിയുടെ മരണത്തിന്റെ 15 ദിവസം മുന്‍പ് അവന്റെ എല്ലാ പാപങ്ങളെ കുറിച്ചും അഗാധമായ മന സ്താപവും അവയെ കുറിച്ച് പരിപൂര്‍ണ്ണ ജ്ഞാനവും ഞാന്‍ നല്‍കും.
8. ഈ പ്രാര്‍ത്ഥന ഭക്തിയോടെ ചൊല്ലുന്ന ആളുടെ ആത്മാവിനെ ആദരവോടും ദയയോടും കൂടി സ്വീകരിച്ചു അതിനെ നിത്യാനന്ദ ത്തിലേക്ക് കൂട്ടി കൊണ്ട് പോകും.
9. അവിടെ കൂട്ടി കൊണ്ട് ചെന്ന ശേഷം ഈ പ്രാര്‍ത്ഥന ചൊല്ലാത്തവര്‍ക്ക് കൊടുക്കാത്തതായ നിത്യാനന്ദത്തെ ദൈവമഹത്വമാകുന്ന ഉറവയില്‍ നിന്ന് ആ വ്യക്തിയെ ഞാന്‍ ആസ്വദിപ്പിക്കും.
10. 30 വര്‍ഷം ചാവു ദോഷത്തില്‍ ജീവിച്ചിരുന്ന ആളായിരുന്നാലും ഈ പ്രാര്‍ത്ഥന ചൊല്ലുവാനുള്ള അതിയായ ആഗ്രഹം ഉണ്ടാ യിരിക്കുകയോ ചെയ്താല്‍ ആ വ്യക്തിയുടെ പാപങ്ങള്‍ ഞാന്‍ ക്ഷമിക്കും.
11. ഞാന്‍ അവനെ ദുഷ്പ്രലോഭനങ്ങളില്‍ നിന്നും രക്ഷിക്കും.
12. ഞാന്‍ അവന്റെ പഞ്ചേന്ദ്രിയങ്ങളെ കാക്കുകയും സംരക്ഷിക്കുകയും ചെയ്യും.
13. അവനെ പെട്ടെന്നുള്ള മരണത്തില്‍ നിന്നും രക്ഷിക്കും.
14. നിത്യമായ മരണത്തില്‍ നിന്ന് അവന്റെ ആത്മാവിനെ ഞാന്‍ രക്ഷിക്കും.
15. ഈ പ്രാര്‍ത്ഥന ചൊല്ലുന്ന വ്യക്തി ദൈവത്തില്‍ നിന്നും പരിശുദ്ധ അമ്മയില്‍ നിന്നും ചോദിക്കുന്നതെല്ലാം നല്‍കപ്പെടും.
16. ഈ പ്രാര്‍ത്ഥന ചൊല്ലുന്ന വ്യക്തി ജീവിതാവസാനം വരെ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ച ശേഷം അടുത്ത ദിവസം മരണം വരു ന്നെങ്കില്‍ അവന്റെ മാനസാന്തരത്തിനായി ജീവിതം നീട്ടി കൊടുക്കപ്പെടും.
17. ഈ പ്രാര്‍ത്ഥന ചൊല്ലുന്ന വ്യക്തിക്ക് ഓരോ പ്രാവശ്യവും നൂറു ദിവസത്തെ ദണഡ വിമോചനം ലഭിക്കുന്നതായിരിക്കും.
18. ഈ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ മാലാഖമാരുടെ ഗായക സംഘത്തില്‍ ചേര്‍ക്കപ്പെടും.
19. ഈ പ്രാര്‍ത്ഥന ചൊല്ലുവാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ആള്‍ നിത്യ കാലത്തേക്ക് ദീര്‍ഘിക്കുന്ന ആനന്ദവും യോഗ്യതയും പ്രാപിക്കും.
20. ഈ പ്രാര്‍ത്ഥന ഇപ്പോള്‍ ചൊല്ലുകയോ അഥവാ വരും കാലങ്ങളില്‍ ചൊല്ലുകയോ ചെയ്യുന്ന ഭവനങ്ങളിളും വ്യക്തികളിലും ദൈവം തന്റെ അനുഗ്രഹത്താല്‍ സന്നിഹിതനായിരിക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles