തിരുഹൃദയാഗ്നിയില്‍ ജീവിച്ച മര്‍ഗരീത്താ മറിയം

റോമന്‍ കത്തോലിക്കാ സന്ന്യാസിയും ആത്മീയ ദര്‍ശകയുമായിരുന്ന മര്‍ഗരീത്ത മറിയം അലക്കോക്ക് ജനിച്ചത് – 1647 ജൂലായ് 22ന് ആണ്. കുഞ്ഞിലെ മുതല്‍ വിശുദ്ധ കുര്‍ബാനയോടു അതീവ സ്‌നേഹം പ്രകടിപ്പിച്ച മര്‍ഗരീത്ത കളികള്‍ക്ക് പകരം പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു. ഒന്‍പതാമത്തെ വയസില്‍ ആദ്യ കുര്‍ബാന സ്വീകരണം കഴിഞ്ഞ ശേഷം കഠിനമായ തപക്രിയകള്‍ക്ക് ശരീരത്തെ വിധേയപ്പെടുത്തിയിരുന്നു. വാതപ്പനി എന്ന അസുഖത്തെ തുടര്‍ന്ന് നാലു വര്‍ഷത്തോളം മറിയം കിടപ്പിലായിരുന്നു. അതിനൊടുവില്‍ ആത്മീയ ജീവിത ത്തിനു സ്വയം സമര്‍പ്പിക്കാമെന്ന് പരിശുദ്ധ അമ്മയോട് പ്രാര്‍ഥിച്ചതിന്റെ ഫലമായി മറിയത്തിനു പെട്ടന്ന് സമ്പൂര്‍ണ്ണ രോഗശാന്തി ലഭിക്കുകയായിരുന്നു. മര്‍ഗരീത്തയ്ക്ക് ക്രിസ്തുവിന്റെ ദര്‍ശനങ്ങള്‍ നിരന്തരം ലഭിച്ചു തുടങ്ങിയിരുന്നു. പക്ഷെ അത് എല്ലാവര്‍ക്കും ഉള്ളത് പോലെ അനുഭവമാണെന്ന് കരുതിയ മര്‍ഗരീത്ത തന്റെ തപോജീവിത നിഷ്ഠകള്‍ തുടര്‍ന്ന് പോന്നിരുന്നു. എന്നാല്‍ കുരിശില്‍ ജീവനോടെ കിടക്കുന്ന വിധത്തില്‍ യേശുവിനെ കണ്ടതോടെ തന്റെ വഴികള്‍ സന്ന്യാസ പാതയി ലാണെന്ന് മര്‍ഗരീത്ത ഉറപ്പിച്ചു. ഒരു സന്ന്യാസിനി ആയി ജീവിതം ക്രിസ്തുവിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ മര്‍ഗരീത്ത ശ്രമിച്ചു കൊണ്ടിരുന്നു. മര്‍ഗരീത്തയുടെ ദൈവവിളി പരിശോധിക്കാനായി അധികാരികള്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തുമായിരുന്നു. 1671 ലാണ് മറിയം സഭാവസ്ത്രം സ്വീകരിച്ചത്. എന്നാല്‍ വ്രത വാഗ്ദാനം ചെയ്യാനുള്ള അനുമതി നല്‍കിയില്ല. പിന്നീടു ഒന്നര വര്‍ഷംകൂടി കഴിഞ്ഞാണ് മര്‍ഗരീത്തയെ സഭാ പ്രവേശനം നടത്താ ന്‍ അനുമതി നല്‍കിയത്. അങ്ങനെ മര്‍ഗരീത്ത എന്ന പേര് മര്‍ഗരീത്ത മറിയം എന്നാക്കി മാറ്റി.

ദര്‍ശനങ്ങള്‍ തുടര്‍ന്നപ്പോള്‍
സന്ന്യാസിനി ആയി ജീവിതം തുടങ്ങിയപ്പോള്‍ യേശുവിന്റെ നിരവധി ദര്‍ശനങ്ങള്‍ അനുഭവപ്പെട്ടു. 1673 ഡിസംബര്‍ 27നും അവസാനത്തേത് പതിനെട്ടു മാസം കഴിഞ്ഞുമായിരുന്നു. തിരു ഹൃദയ ഭക്തി എന്ന ഉപാസന രീതിയുടെ മുഖ്യ ഘടകങ്ങള്‍ ഈ വെളിപാടുകളില്‍ നിന്നും വെളിപ്പെട്ടു കിട്ടി. മാസാദ്യ വെള്ളിയാഴ്ച്ചകളിലെ വിശുദ്ധ കുര്‍ബാന സ്വീകരണം, തിരുമണിക്കൂര്‍ ആരാധന, തിരു ഹൃദയ തിരുനാള്‍ എന്നിവയായിരുന്നു ആ ഘടകങ്ങളില്‍ മുഖ്യമായവ. കുരിശു മരണത്തിനു തലേന്ന് ഗെത്സെമന്‍ തോട്ടത്തില്‍ വച്ച് അനുഭവിച്ച മനോവിഷമത്തെ കുറിച്ച് എല്ലാ വ്യാഴാഴ്ചകളിലും ഒരു മണിക്കൂര്‍ ധ്യാനിക്കാന്‍ ക്രിസ്തു തന്നോട് ആവശ്യപ്പെട്ടിരുന്നതായി മര്‍ഗരീത്തയ്ക്ക് നിര്‍ദേശം കിട്ടിയിരുന്നു. ഈശോയുടെ തിരു ഹൃദയത്തിന്റെ ദര്‍ശനം ആയിരുന്നു മര്‍ഗരീത്തയ്ക്ക് വെളിപ്പെട്ട ദര്‍ശനങ്ങളില്‍ സവിശേഷമായത്. സ്‌നേഹ ജ്വാലയാല്‍ ചുറ്റപ്പെട്ട ഈശോയുടെ തിരുഹൃദയം മര്‍ഗരീത്തയ്ക്ക് വെളിവായത് മനുഷ്യരോടുള്ള സ്‌നേഹത്താല്‍ ജ്വലിക്കുന്ന ഈശോയുടെ തിരുഹൃദയ ഭക്തി പ്രചാരിപ്പിക്കാനാണ്. മറ്റുള്ളവര്‍ മര്‍ഗരീത്ത യുടെ ദര്‍ശനങ്ങളെ ആദ്യമൊന്നും അംഗീകരിച്ചിരുന്നില്ല. ദര്‍ശനങ്ങളുടെ ലോകത്ത് ജീവിച്ച മര്‍ഗരീത്തയ്ക്ക് പ്രായോഗിക ജീവിതത്തിന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുക ബുദ്ധിമുട്ടായി. മഠത്തില്‍ രോഗികളെ നോക്കുന്നതിനും അടുക്കള പണിക്കും അവരെ നിയോഗിച്ചെങ്കിലും ഏറെക്കാലം ഒന്നും ഈ ജോലികളില്‍ തുടരാന്‍ മര്‍ഗരീത്തയ്ക്ക് സാധിച്ചില്ല. എടുക്കുന്നതെല്ലാം അവരുടെ കൈയില്‍ നിന്നും വഴുതിപ്പോയി. കുറച്ചെങ്കിലും വിജയിച്ചത് കുട്ടികളെ നോക്കുന്ന ചുമതലയിലാ യിരുന്നു. കുട്ടികള്‍ അവരെ ജീവിച്ചിരിക്കുന്ന വിശുദ്ധ ആയി കരുതുകയും സ്‌നേഹിക്കുകയും മര്‍ഗരീത്തയുടെ വസ്ത്രത്തിന്റെ കഷ്ണങ്ങള്‍ മുറി ച്ചെടുക്കുകയും ചെയ്തിരുന്നു. അധികാരികള്‍ പി ന്നീട് മറിയത്തെ അവരുടെ സ്വര്‍ഗ്ഗത്തില്‍ ജീവിക്കാന്‍ വിടുകയായിരുന്നു.
മഠത്തിലെ അന്നത്തെ കുമ്പസാരക്കാരന്‍ ആയിരുന്ന വിശുദ്ധ ക്ലാഡ് ഡി ലാ കൊളംബിയര്‍ മര്‍ഗരീത്തയുടെ ദര്‍ശനങ്ങളെ വിശ്വസിച്ചിരുന്നു. സന്ന്യാസ സമൂഹത്തില്‍ തിരുഹൃദയ ഭക്തി വളര്‍ ത്താന്‍ മര്‍ഗരീത്ത മുന്‍കൈയ്യെടുത്തു. പിന്നീട് തിരുഹൃദയഭക്തിക്കു പ്രതിഷ്ഠിക്കപ്പെട്ടു ഒരു പ്രാര്‍ഥന മന്ദിരവും മഠത്തില്‍ സ്ഥാപിക്കപ്പെട്ടു. ഈശോയുടുള്ള സ്‌നേഹത്തെ പ്രതി വിഷമതകള്‍ സഹിക്കാനുള്ള ആഗ്രഹം തനിക്കു അനുഭവപ്പെട്ടിട്ടുണ്ടെന്ന് മര്‍ഗരീത്ത പറഞ്ഞിട്ടുണ്ട്. ദിവ്യകാരുണ്യത്തിനു വേണ്ടിയുള്ള ദാഹവും ദൈവത്തെ പ്രതി സഹനവും അപമാനവും ഒന്നുമില്ലാതാകലും അനുഭവിക്കാനുള്ള ദാഹവും മറിയത്തില്‍ നിറഞ്ഞു നിന്നിരുന്നു.

ദൈവ സന്നിധിയിലേക്ക്
തന്റെ ദര്‍ശനങ്ങള്‍ അംഗീകരിക്കപ്പെട്ടു എന്നതിനൊന്നും മര്‍ഗരീത്ത വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. നാല്പത്തിമൂന്നാം വയസില്‍ മദര്‍ സുപ്പീരിയരുടെ സഹായി എന്ന നിലയില്‍ രണ്ടാം വട്ടവും സേവനം ചെയ്തു വരുന്നതിനിടെ മര്‍ഗരീത്ത രോഗബാധിതയായി. മരണത്തോട് അടുത്ത് കൊണ്ടിരുന്ന മറിയം അന്ത്യ കൂദാശകള്‍ സ്വീകരിച്ചു. മാര്‍ഗരീത്ത പ്രതിനിധാനം ചെയ്ത ഭക്തി മാര്‍ഗ്ഗത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ മരണ ശേഷവും തുടര്‍ന്നു. എഴുപതോളം വര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് അവയ്ക്ക് കത്തോലിക്കാ സഭയുടെ അംഗീകാരം ലഭിച്ചത്. 1824 ലിയോ പന്ത്രണ്ടാമന്‍ പാപ്പയാണ് മര്‍ഗരീത്തയെ വിശുദ്ധ യാക്കുന്നതിനുള്ള ആദ്യത്തെ അംഗീകാരം നല്‍കിയത്. ഒന്‍പതാം പീയുസ് പാപ്പ വാഴ്ത്തപ്പെട്ടവള്‍ ആയി 1864ല്‍ പ്രഖ്യാപിച്ചു. 1920ല്‍ പതിനഞ്ചാം ബെനഡിക്റ്റ് പാപ്പ മര്‍ഗരീത്ത മറിയം അലക്കോക്കിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles