ഈശോ ഇടപെട്ട് ആദ്യകുര്‍ബാന നല്‍കിയ ഇമെല്‍ഡ

ഇമെല്‍ഡാ ലാംബര്‍ട്ടീനി ജനിച്ചത് 1322 ല്‍ ബൊളോഞ്ഞയിലാണ്. അവളുടെ മാതാപിതാക്കളായ എഗാനോ പ്രഭവും കാസ്റ്റോറയും ഉത്തമ കത്തോലിക്കാ ജീവിതം നയിച്ചിരുന്നവരായിരുന്നു. ജ്ഞാനസ്‌നാന സമയത്ത് ഇമെല്‍ഡയ്ക്ക് മഗ്ദലേന്‍ എന്ന് പേര് നല്‍കി.

മാതാപിതാക്കള്‍ കുഞ്ഞ് ഇമെല്‍ഡയ്ക്ക് ഈശോയെയും മാതാവിനെയും വിശുദ്ധരെയും കുറിച്ചുള്ള ധാരാളം കഥകള്‍ പറഞ്ഞു കൊടുത്തു. ഭക്തയായി ജീവിച്ച ഇമെല്‍ഡ് അഞ്ചാം വയസ്സില്‍ ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ അക്കാലത്ത് 14 വയസ്സ് തികയാതെ വി. കുര്‍ബാന സ്വീകരിക്കാന്‍ അനുവാദം ഇല്ലായിരുന്നു.

ഒന്‍പതാം വയസ്സില്‍ അവള്‍ കന്യാമഠത്തില്‍ ചേരാന്‍ ആഗ്രഹിച്ചു. മാതാപിതാക്കള്‍ അവളുടെ ആഗ്രഹത്തിന് ഏതിരു നിന്നില്ല. അവള്‍ ബൊളോഞ്ഞയ്ക്ക് വെളിയിലുള്ള സെന്റ് മേരി മാഗ്ദലെന്‍ കോണ്‍വെന്റില്‍ ചേര്‍ന്നു. ആ കുരുന്നു പ്രായത്തില്‍ തന്നെ അവള്‍ പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ ചെയ്യാനും പ്രാര്‍ത്ഥിക്കാനും ആരംഭിച്ചു.

അപ്പോഴെല്ലാം അവള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരാഗ്രഹമായിരുന്നു, ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുക എന്നത്. ഇക്കാര്യം അവള്‍ സഹസന്ന്യാസിനികളോട് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

1333 മെയ് 12 ന് അവളുടെ ആഗ്രഹം ദൈവം അത്ഭുതകരമായി നിറവേറ്റി. സന്ന്യാസിനികള്‍ എല്ലാവരും വി. കുര്‍ബാനയില്‍ പങ്കു കൊള്ളുകയായിരുന്നു. ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള ശക്തമായ ആഗ്രഹത്താല്‍ ഇമെല്‍ഡ പ്രാര്‍ത്ഥിക്കരാനും കണ്ണീര്‍ വാര്‍ക്കാനും തുടങ്ങി.

കുര്‍ബാന കഴിഞ്ഞു. അച്ചനും കന്യാസ്ത്രീകളും ഓരോരുത്തരായി പള്ളി വിട്ടു പോകുന്നത് അവള്‍ കണ്ടു. പെട്ടെന്ന് കന്യാസ്ത്രീകള്‍ ഒരു കാര്യം ശ്രദ്ധിച്ചു. എവിടെ നിന്നോ സ്വര്‍ഗീയമായ ഒരു സുഗന്ധം വരുന്നു. ആ സുഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ച് അവരെത്തിയത് ഇമെല്‍ഡയുടെ അടുക്കല്‍. അവര്‍ നോക്കുമ്പോള്‍ ഇമെല്‍ഡയുടെ ശിരസ്സിന് മുകളില്‍ പ്രകാശിക്കുന്ന ഒരു ഓസ്തി നിന്നു തിളങ്ങുന്നു.

കന്യാസ്ത്രീകള്‍ ഉടനെ ഓടിച്ചെന്ന് അച്ചനെ വിവരം അറിയിച്ചു. അച്ചന്‍ വന്ന് അത്ഭുതകരമായ ആ ദൃശ്യം കണ്ടു. അദ്ദേഹം വിശുദ്ധ പാത്രം പിടിച്ചു കൊണ്ട് അവിടെ ആരാധനയ്ക്കായി മുട്ടുകുത്തി. അപ്പോള്‍ ഓസ്തി ഇറങ്ങി വന്ന് പാത്രത്തില്‍ ഇരുന്നു. അച്ചന്‍ ഓസ്തിയെടുത്ത് ഇമെല്‍ഡയ്ക്ക് നല്‍കി.

വി. കൂര്‍ബാന സ്വീകരിച്ച് വിവരിക്കാനാവാത്ത സ്‌നേഹവായ്പിനാല്‍ നിറഞ്ഞ് ഇമെല്‍ഡ പതുക്കെ മരണത്തിലേക്ക് വഴുതി വീണു.

1826 ല്‍ ലിയോ ഏഴാമന്‍ പാപ്പാ ഇമെല്‍ഡ് മാഗ്‌ദെലിനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തി. ആദ്യകുര്‍ബാന സ്വീകരിക്കുന്നവരുടെ മധ്യസ്ഥയാണ് ഇമെല്‍ഡ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles