ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളി​ലെ അ​നീ​തി: എസ്എംവൈഎം സമരരംഗത്ത്

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളി​ലെ അ​നീ​തി​ക്കെ​തി​രേ കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്എം​വൈ​എം പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്ത്. മു​സ്‌​ലിം 80 മ​റ്റു ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ 20 എ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ ധ​ർ​ണ ന​ട​ത്തി.

ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ഔ​​ദാ​​ര്യ​​മ​​ല്ല ക്രൈ​​സ്ത​​വ​​ർ​​ക്കു കൂ​​ടി അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണെ​ന്നു കാ​​ത്ത​​ലി​​ക് ബി​​ഷ​​പ് കോ​​ൺ​​ഫ​​റ​​ൻ​​സ് ഓ​​ഫ് ഇ​​ന്ത്യ ലെ​​യ്റ്റി കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ​​ലി​​യ​ർ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ പ​റ​ഞ്ഞു.

സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ടി​​നെ​​തി​​രേ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഫൊ​​റോ​​ന എ​​സ്എം​​വൈ​​എ​​മ്മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മി​​നി​​സി​​വി​​ൽ ​സ്റ്റേ​​ഷ​​ൻ​ പ​​ടി​​ക്ക​​ൽ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

പ​​ദ്ധ​​തി​​ക​​ളി​​ൽ 80: 20 എ​​ന്നു​​ള്ള വി​​ചി​​ത്ര​​മാ​​യ അ​​നു​​പാ​​തം നീ​​തീ​​ക​​ര​​ണം ഇ​​ല്ലാ​​ത്ത​​തും ക്രൈ​​സ്ത​​വ​​രെ അ​​പ​​മാ​​നി​​ക്കു​​ന്ന​​തു​​മാ​​ണ്. ജ​​ന​​സം​​ഖ്യ ആ​​നു​​പാ​​തി​​ക​​മാ​​യി കേ​​ര​​ള​​ത്തി​​ലെ ക്രൈ​​സ്ത​​വ​സ​​മൂ​​ഹം അ​ട​ക്ക​മു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ൾ​​ക്ക് അ​​വ​​കാ​​ശ​​മു​​ണ്ട്. ഈ ​​അ​​വ​​കാ​​ശ​​ത്തി​​നെ​​തി​​രേ ഇ​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന ആ​​സൂ​​ത്രി​​ത​​മാ​​യ നീ​​ക്ക​​ങ്ങ​​ൾ ശ​​ക്ത​​മാ​​യി എ​​തി​​ർ​​ക്ക​​പ്പെ​​ട​​ണം. മ​​ത​​നി​​ര​​പേ​​ക്ഷ​​ത പ്ര​​സം​​ഗി​​ക്കു​​ന്ന​​വ​​ർ ന്യൂ​​ന​​പ​​ക്ഷ​ക്ഷേ​​മ വ​​കു​​പ്പി​​ന്‍റെ ചെ​​ല​​വി​​ൽ ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തു ക്രൈ​​സ്ത​​വ​രെ അ​പ​മാ​നി​ക്ക​ലാ​ണ്. ക്രൈ​​സ്ത​​വ​​ർ​​ക്കു​കൂ​​ടി അ​​വ​​കാ​​ശ​​പ്പെ​​ട്ട സ​​ർ​​ക്കാ​​രി​​ന്‍റെ എ​​ട്ടു ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ൾ ഒ​​രു സ​​മു​​ദാ​​യ​ത്തി​നു മാ​ത്ര​മാ​യി തീ​​റെ​​ഴു​​തി കൊ​ടു​ക്കു​ന്ന​തു സാ​​ക്ഷ​​ര​സ​​മൂ​​ഹ​​ത്തി​​ന് അ​​പ​​മാ​​ന​​ക​​ര​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

എ​​സ്എം​​വൈ​​എം ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​വ​​ർ​​ഗീ​​സ് കാ​​ലാ​​ക്ക​​ൽ, രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​വ​​ർ​​ഗീ​​സ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ, തോ​​മ​​സ് ക​​ത്തി​​ലാ​​ങ്ക​​ൽ, അ​​ല​​ക്സ് കാ​​ളാ​​ന്ത​​റ, റോ​​ബി​​ൻ കു​​ന്ന​​ത്തു​​കു​​ഴി, അ​​ൽ​​ഫോ​​ൻ​​സ ജോ​​സ്, ഡാ​​നി​​യ ബാ​​ബു, ആ​​ൽ​​ബി​​ൻ ത​​ട​​ത്തേ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

പൊ​​ൻ​​കു​​ന്നം: എ​​സ്എം​​വൈ​​എം പൊ​​ൻ​​കു​​ന്നം ഫൊ​​റോ​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പൊ​​ൻ​​കു​​ന്നം സി​​വി​​ൽ ​സ്റ്റേ​​ഷ​​ൻ പ​​ടി​​ക്ക​​ൽ ന​​ട​​ത്തി​​യ ധ​​ർ​​ണ എ​​സ്എം​​വൈ​​എം രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​വ​​ർ​​ഗീ​​സ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ബ്ര​​ദ​​ർ നോ​​ബി വെ​​ള്ളാ​​പ്പ​​ള്ളി, ജി​​തി​​ൻ, ച​​ഞ്ച​​ൽ ജോ​​ൺ, ജ​​സ്റ്റി​​ൻ ആ​​ല​​പ്പാ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

ജ​​ന​​സം​​ഖ്യ അ​​നു​​പാ​​ത​​ത്തി​​ൽ ന്യൂ​​ന​​പ​​ക്ഷ പ​​ദ്ധ​​തി​​ക​​ളു​​ടെ വി​​ത​​ര​​ണം 51:49 എ​​ന്നു പു​​തു​​ക്കി നി​​ശ്ച​​യി​​ക്കു​​ക. ക്രൈ​സ്ത​വ പി​ന്നോ​​ക്കാ​​വ​​സ്ഥ പ​​ഠി​​ക്കാ​​ൻ പു​​തി​​യ സ​​മി​​തി​​യെ പ്ര​​ഖ്യാ​​പി​​ക്കു​​ക, കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ച സ​​മി​​തി​​ക​​ളി​​ൽ സം​​സ്ഥാ​​ന, ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് ത​​ല​​ങ്ങ​​ളി​​ൽ അ​​വി​​ടു​​ത്തെ ജ​​ന​​സം​​ഖ്യ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ക്രൈ​സ്ത​വ​ർ​ക്കും പ്രാ​​തി​​നി​​ധ്യം ന​​ൽ​​കു​​ക, സാ​​മ്പ​​ത്തി​​ക അ​​സ​​മ​​ത്വം നേ​​രി​​ടു​​ന്ന ക്രി​​സ്ത്യ​​ൻ സ​​മൂ​​ഹ​​ത്തി​​നാ​​യി ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ൾ രൂ​​പീ​​ക​​രി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​ണ് ധ​​ർ​​ണ ന​​ട​​ത്തി​​യ​​ത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles