സ്‌കള്‍ ചാപ്പല്‍

തലയോട്ടികളുടെ ചാപ്പല്‍! അങ്ങനെയൊന്നുണ്ട്, പോളണ്ടില്‍. മരിച്ചവര്‍ക്കുള്ള ഓര്‍മയ്ക്കായി മനുഷ്യരുടെ അസ്ഥികളും തലയോട്ടി കളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒരു ദേവാലയം. പോളണ്ടിലെ തെക്ക് പടിഞ്ഞാറന്‍ ഗ്രാമമായ സ്സെര്‍മനയിലെ ഒരു പള്ളിയുടെ ചുമരുകളും മേല്‍ക്കൂരയും അള്‍ത്താരയുമാണ് മനുഷ്യരുടെ അസ്ഥികളും തലയോട്ടികളും കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

1776 നാണ് ഈ ചാപ്പല്‍ പണിയുന്നത്. വക്ലാവ് ടോമസെക്ക് എന്ന വൈദികന്റെ ബുദ്ധിയിലാണ് ഈ ആശയം ഉദിച്ചത്. റോമിലേക്ക് നടത്തിയ ഒരു യാത്രയില്‍ അദ്ദേഹം സന്ദര്‍ശിച്ച കപ്പൂച്ചിന്‍ സിമിത്തേരിയില്‍ നിന്നാണു സ്‌കള്‍ ചാപ്പല്‍ ഉയര്‍ന്നു വന്നത്. 1618-1648 കാലഘട്ടത്തില്‍ തേര്‍ട്ടീസ് വാര്‍ നടന്ന സമയത്ത് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും അതിനു ശേഷം ഉണ്ടായ സൈലെഷ്യന്‍ വാര്‍ (1740-1763), അതിനു ശേഷം നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും തുടര്‍ന്ന് പടര്‍ന്നു പിടിച്ച പ്ലേഗിലും കോളറയിലും മരിച്ചു പോയവരുടെയും അസ്ഥികളും തലയോട്ടികളും ആണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഇരുപത്തി നാലായിരം ആളുകളുടെ തലയോട്ടികളും അസ്ഥികളും ഉപയോഗിച്ചിട്ടുണ്ട് ഈ പള്ളിയുടെ നിര്‍മ്മാണത്തിനായി. പള്ളിയുടെ ഭൂഗര്‍ഭ അറയും നിര്‍മ്മിക്കപ്പെട്ടത് ഇത് കൊണ്ടാണ്. നാട്ടിലെ പ്രമുഖരായ ആളുകളുടെ അസ്ഥികള്‍ കൊണ്ടാണ് അള്‍ത്താര നിര്‍മ്മിക്കപ്പെട്ടത്. മേയര്‍, വെടിയേറ്റ് മരിച്ചവര്‍ ഒക്കെ അള്‍ത്താരയില്‍ ഗൗരവപൂര്‍വികരായി. 1804ല്‍ വക്ലാവ് ടോമസെക്ക് അന്തരിച്ചപ്പോള്‍ അദ്ദേഹവും പള്ളിയുടെ അള്‍ത്താരയുടെ ഭാഗമായി എന്നതാണ് മറ്റൊരു സവിശേഷത. ധാരാളം സന്ദര്‍ശകര്‍ വര്‍ഷം തോറും ഇവിടെ സന്ദര്‍ശനം നടത്തിവരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles