ഇന്നത്തെ വിശുദ്ധന്‍: വി. ഡോമിനിക്ക്

സ്‌പെയിനിലെ ഓള്‍ഡ് കാസിലില്‍ ജനിച്ച ഡോമിനിക്കിനെ അദ്ദേഹത്തിന്റെ അമ്മാവന്‍ ഒരു വൈദികനാകാന്‍ പരിശീലനം നല്‍കി. കലയും ദൈവശാസ്ത്രവും പഠിച്ച് അദ്ദേഹം ഓസ്മയിലെ കാനനായി. തന്റെ മെത്രാന്റെ കൂടെ ഫ്രാന്‍സിലൂടെ യാത്ര ചെയ്യുന്നതിനിടയില്‍ ഡോമിനിക്ക് ആല്‍ബിജെന്‍സ്യന്‍ പാഷണ്ഡതയെ കുറിച്ച് അറിയാന്‍ ഇടയായി. എല്ലാ വസ്തുക്കളും തിന്മയാണെന്ന് പഠിപ്പിച്ച് അവര്‍ മനുഷ്യാവതാരവും കൂദാശകളും നിഷേധിച്ചു. ഈ പാഷണ്ഡതയ്‌ക്കെതിരെ പോരാടന്‍ ഉറച്ച് ഡോമിനിക്ക് മുന്നോട്ടിറങ്ങി. സുവിശേഷ മൂല്യങ്ങള്‍ക്ക് അനുസൃതമായി ഡോമിനിക്ക് പ്രസംഗിക്കാന്‍ ആരംഭിച്ചു. അദ്ദേഹത്തിന്റെ പ്രേഷിത പ്രവര്‍ത്തനം സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ വിജയം കണ്ടു. 1215 ല്‍ അദ്ദേഹം ഒരു സന്ന്യാസ സഭ സ്ഥാപിച്ചു. ഇതാണ് പില്‍ക്കാലത്ത് ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്‌സ് അഥവാ ഡോമിനിക്കന്‍സ് എന്നറിയപ്പെട്ട സഭ.

വി. ഡോമിനിക്കേ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles