പുറപ്പാട്‌

തീച്ചൂളയിൽ പെടാത്ത ചെറുപ്പക്കാർ ഇല്ല പക്ഷേ ചിലർക്കൊപ്പം ദൈവദൂതൻ ഉണ്ട് .സിംഹക്കുഴിയിൽ വീണ ദാവീദ് എന്ന യൗവനകാരനും ഉയിരോടെ മടങ്ങിയെത്തി. കല്ലേറ് കൊള്ളുന്ന സ്തേഫാനോസെന്ന ചെറുപ്പക്കാര൯െറ കണ്ണുകളെ നോക്കുക .അവയിൽ സ്വർഗ്ഗം തുറന്നിരിക്കുന്നതു൦ ക്രിസ്തു ദൈവ പിതാവിൻെറ വലതുഭാഗത്ത് എഴുന്നേറ്റ് നിൽക്കുന്നതും നിനക്ക് കാണാം .അങ്ങനെ എത്ര പേരുടെ ചരിത്രമാണ് തിരുവെഴുത്തു നൽകുന്നത് .

കാമനകളുടെ ചൂളയിൽ എരിയുമ്പോഴും മൃഗീയ വാസനകളുടെ പൊട്ട കുഴിയിൽ വീണു പോകുമ്പോഴും നിന്ദനങ്ങ ളുടെയും തിരസ്കാര ങ്ങളുടെയും കല്ലുകൾ വന്ന് പതിക്കുമ്പോഴും നിനക്ക് വിടുതൽ ഉണ്ട്.

പക്ഷേ ,ഒന്നുമാത്രം നിന്നിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നു….

ഒരു പുറപ്പാട് ….ശരിക്കും ഈജിപ്തിൽനിന്നുള്ള ഇറങ്ങിപ്പോക്ക് പോലെതന്നെ…. സുഖദുഃഖങ്ങൾക്ക് അധീനമായിരുന്ന നിൻെറ അടിമത്ത ജീവിതത്തിൽനിന്നൊരു പുറപ്പാട് ….
അത് ആത്മീയ ജീവിതത്തിൽ അതിജീവനത്തി൯െറ പോരാട്ടമാണ്. വിശുദ്ധിക്ക് വേണ്ടിയുള്ള വിശപ്പും ദാഹവും പരിഭവവും എല്ലാം ചേർന്ന ഒരു പ്രയാണം.ആ യാത്രയ്ക്കിടയിലാണ് എടുത്തുചാട്ടക്കാരനായ മോശ എന്ന യുവാവ് ഭൂമിയിലെ സർവ്വ മനുഷ്യരേക്കാളും സൗമ്യനായി തീരുന്നത്.
ആന്തരിക സ്വച്ഛതയുടെ തലയെടുപ്പുള്ള കാനാ൯ ദേശത്തേക്ക് അനുദിനം വീറോടെ നടന്നടുക്കുക …

“യുവാവേ,യുവത്വത്തില്‍ നീ സന്തോഷിക്കുക,യൗവനത്തിന്റെ നാളുകളില്‍ നിന്റെ ഹൃദയം നിന്നെ ആനന്‌ദിപ്പിക്കട്ടെ; ഹൃദയത്തിന്റെ പ്രേരണകളെയും കണ്ണിന്റെ അഭിലാഷങ്ങളെയും പിന്‍ചെല്ലുക. എന്നാല്‍ ഓര്‍മിച്ചുകൊള്ളുക, ഇവയ്‌ക്കെല്ലാം ദൈവം നിന്നെ ന്യായവിധിക്കായി വിളിക്കും.”

(സഭാപ്രസംഗകന്‍ 11 : 9)

~ Jincy Sathosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles