ഇന്നത്തെ വിശുദ്ധര്‍: വി. ലൂയി മാര്‍ട്ടിന്‍, വി. സെലി ഗ്വെരിന്‍

September 25: വി. ലൂയി മാര്‍ട്ടിന്‍, വി. സെലി ഗ്വെരിന്‍

ലിസ്യൂവിലെ വി. കൊച്ചുത്രേസ്യയുടെ മാതാപിതാക്കളാണ് വി. ലൂയി മാര്‍ട്ടിനും വി. സെലി ഗ്വെരിനും. ബോര്‍ഡോയിലെ ഒരു സൈനിക കുടുംബത്തില്‍ ജനിച്ച ലൂയി ഒരു വാച്ച്‌നിര്‍മാതാവാകാന്‍ അഭ്യസിച്ചുവെങ്കിലും മനസ്സിലെ ആഗ്രഹം ഒരു സന്യാസി ആകാനായിരുന്നു. എന്നാല്‍ ലത്തീന്‍ അറയില്ലാത്ത കാരണം കൊണ്ട് ആ ആഗ്രഹം സഫലമായില്ല. അപ്പോഴാണ് അദ്ദേഹം സെലിഗ്വെരീന്‍ എന്നൊരു ലേസ് നിര്‍മാതാവിനെ കണ്ടു മുട്ടിയത്. അവരും മഠത്തില്‍ ചേരാന്‍ ആഗ്രഹിച്ച് പരാജയപ്പെട്ടവര്‍. 1858 ല്‍ അവര്‍ വിവാഹതരായി. അവര്‍ക്ക് 9 മക്കള്‍ ജനിച്ചു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ശൈശവത്തില്‍ തന്നെ മരണമടഞ്ഞു. 1877 ല്‍ സെലി കാന്‍സര്‍ ബാധിച്ച് അന്തരിച്ചു. ഏറ്റവും ഇളയമകളായ വി. തെരേസ മഠത്തില്‍ ചേര്‍ന്ന് വൈകാതെ ലൂയിയുടെ ആരോഗ്യം ക്ഷയിച്ചു. 1894 ല്‍ ലൂയി അന്തരിച്ചു. 2015 ഒക്ടോബര്‍ 18 ന് ഈ ദമ്പതികളെ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധരായി പ്രഖ്യാപിച്ചു.

വി. ലൂയി മാര്‍ട്ടിന്‍, വി. സെലി ഗ്വെരിന്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles