റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​പു​ര​ക്ക​ല്‍ ബെനഡിക്ടര്‍ സഭയുടെ ആബട്ട് ജനറലായി സ്ഥാനാരോഹണം ചെയ്തു

വെ​​​ള്ള​​​മു​​​ണ്ട: ഇ​​​റ്റ​​​ലി​​​യി​​​ലെ റോം ​​​ആ​​​സ്ഥാ​​​ന​​​മാ​​​യ സി​​​ൽ​​​വ​​​സ്ട്രോ ബെ​​​ന​​​ഡി​​​ക്ട​​​ൻ കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ന്‍റെ ഏ​​​ഷ്യ​​​യി​​​ൽ നി​​​ന്നു​​​ള്ള ആ​​​ദ്യ ആ​​​ബ​​​ട്ട് ജ​​​ന​​​റ​​​ലാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട റ​​​വ.​​​ഡോ.​ ആ​​​ന്‍റ​​​ണി പു​​​ത്ത​​​ൻ​​​പു​​​ര​​​ക്ക​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം മ​​​ക്കി​​​യാ​​​ട് ആ​​​ശ്ര​​​മ​​​ത്തി​​​ൽ നടന്നു.  സ്ഥാ​​​നാ​​​രോ​​​ഹ​​​ണം റോ​​​മി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ് പ​​​തി​​​വെ​​​ങ്കി​​​ലും ഏ​​​ഷ്യ​​​യി​​​ൽ നി​​​ന്നു​​​ള്ള ആ​​​ദ്യ​​​ത്തെ ആ​​​ബ​​​ട്ട് ജ​​​ന​​​റ​​​ൽ എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് മ​​​ക്കി​​​യാ​​​ട് വ​​​ച്ച് സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ന​​​ട​​​്ത്തിയത്‌.
ക​​​ഴി​​​ഞ്ഞ മാ​​​സം റോ​​​മി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലാ​​​ണ് റ​​വ.​​ഡോ. ആ​​​ന്‍റ​​​ണി​​​യെ ആ​​​ബ​​​ട്ട് ജ​​​ന​​​റ​​​ൽ ആ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. റോ​​​മി​​​ൽ ര​​​ണ്ട് ത​​​വ​​​ണ ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​റാ​​​യി അ​​ദ്ദേ​​ഹം പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. ഹൈ​​​ക്കോ​​​ട​​​തി അ​​​ഡ്വ​​​ക്കേ​​​റ്റാ​​​യി പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് നി​​​യ​​​മ​​​സ​​​ഹാ​​​യം ന​​​ല്‌​​​കാ​​​ൻ അ​​​ദ്ദേ​​​ഹം ശ്ര​​​ദ്ധി​​​ച്ചി​​​രു​​​ന്നു. വെ​​​ള്ള​​​മു​​​ണ്ട ഒ​​​ഴു​​​ക്ക​​​ൻ​​​മൂ​​​ല ഇ​​​ട​​​വ​​​ക​​​യി​​​ലെ പ​​​രേ​​​ത​​​രാ​​​യ പു​​​ത്ത​​​ൻ​​​പു​​​ര​​​ക്ക​​​ൽ ജോ​​​സ​​​ഫി​​​ന്‍റെ​​​യും മ​​​റി​​​യ​​​ത്തി​​​ന്‍റെ​​​യും ഏ​​​ഴ് ആ​​​ണ്‍​മ​​​ക്ക​​​ളി​​​ൽ ആ​​​റാ​​​മ​​​നാ​​​ണ് റ​​വ. ഡോ.​​​ആ​​​ന്‍റ​​​ണി.
ഇ​​​റ്റ​​​ലി​​​യി​​​ൽ നി​​​ന്നു​​​ള്ള ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ വി​​​ൻ​​​സ​​​ൻ ഡോ.​ ​​ഫ​​​റ്റോ​​​ർ​​​ണി, മു​​​ൻ ആ​​​ബ​​​ർ​​​ട്ട് ആ​​​ന്ദ്രി​​​യ പ​​​ന്ത​​​ലോ​​​ണി, കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ. ​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ, ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്, മാ​​​ന​​​ന്ത​​​വാ​​​ടി ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം, ബ​​​ത്തേ​​​രി ബി​​​ഷ​​​പ് ഡോ. ​​ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ്, ക​​​ണ്ണൂ​​​ർ ബി​​​ഷ​​​പ് മാ​​​ർ അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ചടങ്ങില്‍ പങ്കെടുത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles