കൊള്ളക്കാരെ തടഞ്ഞ ശുദ്ധീകരണാത്മാക്കള്‍

വൈദികരുടെ ഒരു ചെറുഗണത്തെ വളരെ അത്യാവശ്യമായ കാര്യത്തിന് റോമിലേക്കു വിളിക്കുകയുണ്ടായി. വളരെ വിലപ്പെട്ട രേഖകളും പരിശുദ്ധ പിതാവിനു നല്‍കാനുള്ള വലിയ ഒരു സംഭാവനത്തുകയുമായാണ് അവര്‍ യാത്രതിരിച്ചത്. അവര്‍ക്ക് തരണം ചെയ്യേണ്ടിയിരുന്ന അപ്പനൈന്‍ പര്‍വതം കൊടുംഭീകരരായ പിടിച്ചുപറിസംഘത്തിന്റെ കേന്ദ്രമായാണ് അറിയപ്പെട്ടിരുന്നത്. ഏറെ വിശ്വസ്തനായ ഒരു ഡ്രൈവറെ കണ്ടെത്തി അവര്‍ യാത്ര തുടങ്ങി. അന്ന് പര്‍വതം കടക്കാന്‍ ഇന്നത്തെപ്പോലെ ടണലുകളോ ട്രെയിന്‍ സര്‍വീസോ ഉണ്ടായിരുന്നില്ല.

അവര്‍ തങ്ങളെ പൂര്‍ണായും ആത്മാക്കളുടെ സംരക്ഷണത്തില്‍ എല്‍പിച്ചു മരിച്ച വിശ്വാസികള്‍ക്കായുള്ള പ്രാര്‍ത്ഥ ഓരോ മണിക്കൂറിലും ചൊല്ലാന്‍ തീരുമാനിച്ചു. പര്‍വതത്തിനുമുകളിലെത്തിയപ്പോള്‍ ഡ്രൈവര്‍ അപകട സൂചന നല്‍കി കൊണ്ട് സര്‍വ്വശക്തിയോടുംകൂടെ വേഗതയില്‍ പറയുന്നതിന് കുതിരകളെ അടിച്ചൊടിച്ചു . വൈദികര്‍ വെളിയിലേക്കു നോയപ്പോള്‍ കണ്ടത് വെടിവെക്കാന്‍ തയ്യാറായി നീട്ടിയ തോക്കുകളുമായി റോഡിന്റെ ഇരുവശവും കൊള്ളക്കാര്‍ നില്‍ക്കുന്നതാണ്, എന്നാല്‍ വരെ കൂടുതല്‍ ആശ്ചര്യപ്പെടുത്തിയത്, തങ്ങള്‍ പൂര്‍ണ്ണമായും കൊള്ളക്കാരുടെ പിടിയിലകപ്പെട്ടിട്ടും അവര്‍ നിറയൊഴിച്ചില്ല എന്നതാണ്.

ഒരു മണിക്കൂര്‍ നേരത്തെ പരാക്രമം പിടിച്ച പാച്ചിലിനുശേഷം വണ്ടിനിറുത്തിയിട്ട് ഡ്രൈവര്‍ വൈദികരെ നോക്കിപ്പറഞ്ഞു, ‘നമ്മള്‍ എങ്ങനെയാണു രക്ഷപ്പെട്ടതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഈ കൊള്ളക്കാര്‍ ആരെയും വെറുതെ വിടാറില്ല.’ വൈദികര്‍ക്ക് തീര്‍ത്തും ബോധ്യമായിരുന്നു, അവരെ കാത്തുസംരക്ഷിച്ചത് ആത്മാക്കളാണെന്ന്.

ദൗത്യം അവസാനിപ്പിച്ചു മടങ്ങേണ്ട സമയമായപ്പോള്‍ അവരില്‍ ഒരു വൈദികനെ റോമില്‍ ജയില്‍ചാപ്ലിനായി സേവനം ചെയ്യുന്നതിന് അവിടെ നിറുത്തുകയുണ്ടായി. ഇറ്റലിയിലെ ഒരു കുപ്രസിദ്ധ കൊള്ളക്കാരനെ, അയാള്‍ നടത്തിയ നിരവധി കൊള്ളയ്ക്കും കൊലയ്ക്കുമായി വധശിക്ഷ നല്കി ജയിലില്‍ ആയിടെ കൊണ്ടുവന്നിരുന്നു. അയാളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ ചാപ്ലിനച്ചന്‍ താന്‍ നടത്തിയ പല സാഹസികതകളും , അവസാനം അടുത്തകാലത്ത് അപ്പനൈന്‍ പര്‍വതത്തില്‍വച്ചുണ്ടായ അനുഭവവും അയാളുമായി പങ്കുവച്ചു. വളരെ താത്പര്യത്തോടെ അതു കേട്ടിരുന്ന ആ കൊള്ളക്കാരന്‍ പറഞ്ഞു: ‘ഞാനായിരുന്നു അന്ന് അപ്പനൈന്‍ പര്‍വതത്തില്‍ കൊള്ളയടിക്കാന്‍ നിന്നിരുന്നവരുടെ തലവന്‍ . നിങ്ങളുടെ പക്കല്‍ പണം ഉണ്ട് എന്നു മനസ്സിലാക്കി നിങ്ങളെ കൊള്ളയടിക്കാനും കൊലചെയ്യാനുമാണ് ഞങ്ങള്‍ അവിടെ നിന്നിരുന്നത് . എന്നാല്‍, അദൃശ്യമായ ഒരു ശക്തി, വെടിവെയ്ക്കുന്നതില്‍നിന്ന് ഞങ്ങളെല്ലാവരെയും തടഞ്ഞു. അല്ലെങ്കില്‍ ഞങ്ങള്‍ നിറയൊഴിക്കുമായിരുന്നു.’ അപ്പോള്‍ അച്ചന്‍ അയാളോട്, എല്ലാവരും അന്ന് തങ്ങളുടെ സംരക്ഷണം ആത്മാക്കളെ ഏല്പിച്ചിരിക്കുകയായിരുന്നുവെന്നും അതുകൊണ്ട് അവരാണ് തങ്ങളെ സുരക്ഷിതരായി കാത്തുസംരക്ഷിച്ചതെന്നും പറഞ്ഞു കേള്‍പ്പിച്ചു. അത് അങ്ങനെതന്നെ വിശ്വസിക്കാന്‍ അയാള്‍ക്ക് ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. മാത്രമല്ല , അത് അയാളുടെ മാനസാന്തരം എളുപ്പമാക്കിത്തീര്‍ക്കുകയും ചെയ്തു. അയാള്‍ പൂര്‍ണ്ണമായും അനുതപിച്ച്, മാനസാന്തരപ്പെട്ട് മരണം കൈവരിച്ചു.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles