പാപങ്ങളെയോര്‍ത്ത് അനുതപിക്കുവാനുള്ളതാണോ ശുദ്ധീകരണ സ്ഥലം?

“അവരുടെ അനീതികളുടെ നേർക്ക് ഞാൻ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല” (ഹെബ്രായര്‍ 8:12)
 
ശുദ്ധീകരണ സ്ഥലം എന്നത് പാപങ്ങളെ കുറിച്ചോർത്ത് അനുതപിക്കുവാനുള്ള ഒരു സ്ഥലമല്ല. ഓരോ മനുഷ്യനും തന്റെ പാപങ്ങളെക്കുറിച്ച് അനുതപിക്കുവാനും ദൈവത്തിന്റെ കൃപാവരം സ്വീകരിക്കുവാനുമുള്ള അവസരം അവന്റെ മരണത്തോടെ അവസാനിക്കുന്നു. മരണശേഷം അനുതാപം സാധ്യമല്ല. അതു കൊണ്ടാണ് ജീവിച്ചിരിക്കുന്നവരായ നാം അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചില ത്യാഗ പ്രവർത്തികൾ ചെയ്യുകയും ചെയ്യണം എന്ന് സഭ പഠിപ്പിക്കുന്നത്.

“ചെയ്തുപോയ പാപങ്ങളില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് അപൂര്‍ണ്ണതയുടെ മറ്റൊരു രൂപമാണ്. അതുകൊണ്ട് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് അവരുടെ ചിന്തകള്‍ തങ്ങളിലേക്ക് തിരികെ കൊണ്ടുവരുവാന്‍ സാധ്യമല്ല. ‘അന്ന് പാപങ്ങള്‍ ചെയ്തത് കൊണ്ടാണ് ഞാനിന്നിവിടെ കിടക്കുന്നത്’ എന്നോ ‘ഞാന്‍ ആ പാപങ്ങള്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ആയിരുന്നേനെ’ എന്നോ ‘അവന്‍ എന്നേക്കാളും മുന്‍പേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും’ എന്നോ ‘ഞാന്‍ അവനു മുന്‍പേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും’ എന്നോ അവര്‍ക്ക് പറയുവാന്‍ സാധ്യമല്ല.

ആയതിനാല്‍, മരണത്തിനു മുന്‍പ് തന്റെ പാപങ്ങളും അപൂര്‍ണ്ണതയും കണ്ടുകഴിഞ്ഞ ആത്മാവ് മരണത്തിനു ശേഷം അവയെ കുറിച്ച് ചിന്തിക്കാറില്ല. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ, ദൈവത്തിന്റെ ഒളിമങ്ങാത്ത സൗന്ദര്യവവും മഹത്വവും കാത്തിരിക്കുകയാണ് ചെയ്യുന്നത്”. ഈ കാത്തിരിപ്പാണ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ അനുഭവിക്കുന്ന വേദന.

(ജെനോവയിലെ വിശുദ്ധ കാതറീന്റെ വാക്കുകൾ)

വിചിന്തനം: ദൈവത്തിന്റെ മഹത്വത്തേയും, അവിടുന്നു നല്‍കുന്ന സ്വര്‍ഗീയ സമ്മാനത്തെയും ഓര്‍ത്തുകൊണ്ട് സ്തുതിക്കുക.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles