നമുക്ക് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ എങ്ങനെ സഹായിക്കാം?

“നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാകുന്നു… മനുഷ്യര്‍ നിങ്ങളുടെ സത്പ്രവര്‍ത്തികള്‍ കണ്ട്‌, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ” (മത്തായി 5:14-16)

‘ഹെല്‍പ്പേഴ്‌സ്‌ ഓഫ് ദി ഹോളി സോള്‍സ്’ന്റെ സ്ഥാപകയായ പ്രോവിഡന്‍സിലെ വാഴ്ത്തപ്പെട്ട മദര്‍ മേരി തന്റെ ബാല്യകാലഘട്ടത്തില്‍ വയലില്‍ കൂടി ചിത്രശലഭങ്ങള്‍ക്ക് പിറകെ പാഞ്ഞുകൊണ്ടിരിക്കുകയായിരിന്നു. പെട്ടെന്നു അവള്‍ക്ക് ഒരു ചിന്ത തോന്നി. സംഭ്രമത്താല്‍ അവള്‍ അവിടെ തന്നെ നിന്നു, കുറച്ചു നേരം അങ്ങനെ നിന്നതിനു ശേഷം അവള്‍ തന്റെ കൂട്ടുകാരെ വിളിച്ചു പറഞ്ഞു : “നിങ്ങള്‍ക്കറിയാമോ ഞാനിപ്പോള്‍ എന്താണ് ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ? അവള്‍ വിശദീകരിച്ചു: “നമ്മുടെ കൂട്ടുകാരില്‍ ഒരാള്‍ അഗ്നിയില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു വീട്ടില്‍ തടവിലാക്കപ്പെടുകയാണെങ്കില്‍, നാം അവളെ രക്ഷിക്കാൻ അതിയായി ആഗ്രഹിക്കില്ലേ? അങ്ങിനെയാണെങ്കില്‍, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ വിടുതലിനായി നാം തീർച്ചയായും ശ്രമിക്കേണ്ടതല്ലേ?” ശുദ്ധീകരണസ്ഥലത്തെ വിടുതൽ എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത് ദൈവത്തിന്റെ അതിയായ മഹത്വത്തിലേക്കു പ്രവേശിക്കുക എന്നാണ്‌.

വിചിന്തനം: വാഴ്ത്തപ്പെട്ട മദര്‍ മേരി ആവര്‍ത്തിച്ചു പറയുന്നു : “നോക്കൂ ഞാന്‍ വന്നിരിക്കുന്നു… പ്രാര്‍ത്ഥനയാലും, സഹനത്താലും, കഠിന പ്രയത്നം വഴിയും എന്റെ ജീവിതകാലം മുഴുവനും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ രക്ഷക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുവാന്‍ എന്റെ ദൈവമേ എന്നെ അങ്ങയോടുള്ള സ്നേഹത്താൽ എരിയട്ടെ”. നിങ്ങളുടെ ഇടവകയില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സമിതി ആരംഭിക്കുക.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles