ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 15-ാം ദിവസം

ഓ നിത്യനായ ദൈവമേ അങ്ങേ കാരുണ്യത്തിന് അതിരുകളില്ലല്ലോ. പരിശുദ്ധ കന്യകാമറിയം, അങ്ങേ തിരുഹൃദയം കാൽവരി മലയിൽവച്ച് കുന്തത്താൽ പിളർക്കപെട്ടപ്പോഴും സ്വന്തം ഹൃദയം മനുഷ്യരുടെ നന്ദിഹീനതയാകുന്ന വാൾമുനയാൽ പിളർക്കപെട്ടപ്പോഴുമുണ്ടായ വേദനകൾ സ്നേഹത്തോടെ സഹിച്ചതിനെ ഓർത്ത്, മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ യോഗ്യതകളെ ഓർത്ത്, ശുദ്ധീകാരണസ്ഥലത്തെ ആത്മാക്കൾക്ക് നിത്യശാന്തിയും മഹത്വവും നൽകുമാറാകേണമേ. കർത്താവേ, പാപികളോട് കരുണയായിരിക്കേണമേ. അങ്ങയുടെ സംരക്ഷണത്തിന്റെ മേലങ്കിയാൽ എന്നെ പൊതിയണമേ. അതുവഴി ഞാൻ ആത്മാക്കൾക്കുവേണ്ടി അർപ്പിക്കുന്ന പ്രാർത്ഥന ഫലമണിയാൻ ഇടയാകട്ടെ . ഞാൻ അർപ്പിക്കുന്ന ഈ യാചന, അവിടുത്തെ ഉപരിമഹത്വത്തിനും ആത്മാക്കളുടെ രെക്ഷയ്ക്കും ഉപകരിക്കുമെങ്കിൽ കനിവോടെ നൽകുമാറാകണമേ.
ആമേൻ

പ്രാര്‍ത്ഥന
നിത്യ പിതാവേ, അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും, ലോകംമുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കുവേണ്ടിയും, ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മരിച്ചുപോയ തലമുറകളിലുള്ളവര്‍ക്കുവേണ്ടിയും ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു.

1 സ്വര്‍. 1 നന്മനിറഞ്ഞ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles