ആയുസ്സിന്റെ ദിനങ്ങള്‍ ഇനിയെത്ര…?

“കർത്താവേ… അവസാനം എന്തെന്നും എൻെറ ആയുസ്സിന്റെ ദൈർഘ്യം എത്രയെന്നും എന്നെ അറിയിക്കണമേ .എന്റെ ജീവിതം എത്ര ക്ഷണികം എന്ന് ഞാൻ അറിയട്ടെ.”
(സങ്കീർത്തനങ്ങൾ 39 :4)

ആത്മാവാണ് ജീവൻ നൽകുന്നത് ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. ഈ ലോകത്ത് നമുക്ക് നൽകപ്പെട്ടിരിക്കുന്ന സമയം പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നത് നിത്യജീവിതത്തിനായി ആത്മാവിനെ അണിയിച്ചൊരുക്കാൻ ആയിരിക്കണം .
ജീവിതം എന്നത് പ്രവർത്തനമാണ്. ഒന്നും ചെയ്യാതിരിക്കുന്നത് മരണവും( ലവിസ് മോറിസ് )
ഒന്നും ചെയ്യാതിരുന്ന് മരിച്ചവരെപ്പോലെ ജീവിക്കാതെ ,എപ്പോഴും സത്കർമ്മങ്ങളിൽ പ്രവർത്തന നിരതരാകാം. ജീവിതത്തെ സ്നേഹിക്കുന്നവൻ സമയത്തെ ദുർവ്വ്യയം ചെയ്യരുത് എന്ന ബെഞ്ചമിൻ ഫ്രാങ്കിളി൯ന്റെ വാക്കുകൾ ഓർമ്മിക്കുക

സമ്പാദിച്ചു മുന്നേറുന്ന ഈ ലോകത്ത് ജീവിതം സമ്മാനിച്ചു മുന്നേറാൻ പരിശ്രമിക്കാം ആയുസ്സിന്റെ നീളത്തേക്കാൾ കർമ്മങ്ങളുടെ നന്മയാണ് ജീവിതത്തിൻെറ ധന്യത.

“ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങൾ എണ്ണാ൯ ഞങ്ങളെ പഠിപ്പിക്കണമേ.”
(സങ്കീർത്തനങ്ങൾ 90: 12)

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles