കവർന്നെടുക്കുവാൻ കഴിയാത്ത നിധി.


ക്ലാസ്സ് മുറിയിൽ ഒറ്റക്കിരുന്നു കരയുന്ന അവന്റെ തോളിൽ തട്ടി ഞാൻ സഹതാപ പൂർവ്വം ചോദിച്ചു … നിനക്ക് ഇന്ന് എന്തു പറ്റി. ? എന്തിനാണ് നീ കരയുന്നത്. കുറെ നേരം അവൻ ഒന്നും മിണ്ടിയില്ല … പിന്നെ എന്റെ കണ്ണുകളിലേക്ക് നോക്കി. നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു കൊണ്ട് അവൻ പറഞ്ഞു. …. എന്റെ റീസേർച്ച് പേപ്പർ ഞാൻ എറ്റവും കടുതൽ വിശ്വസിച്ചിരുന്ന എന്റെ സുഹൃത്ത് മോഷ്ടിച്ച് ,അവന്റെ പേരിൽ അത് യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ചു. റിസൾട്ട് വന്നു. അവന് ഒന്നാം സ്ഥാനം ലഭിച്ചു .പേപ്പർ യൂണിവേഴ്സിറ്റി പോർട്ടറിൽ പ്രസിദ്ധികരിച്ചത് കണ്ടപ്പോഴാണ് ഞാനിത് അറിഞ്ഞത് .. എനിക്ക് ഇത് സഹിക്കാൻ കഴിയുന്നില്ല. ….. എന്തു പറയണമെന്നറിയാതെ കുറെ നേരം ഞാൻ അവന്റെ ഒപ്പം ഇരുന്നു. 

പിറ്റേന്ന് ഞാൻ അവനു വേണ്ടി ഒരു ചെറിയ കുറിപ്പെഴുതി. തെനീച്ചയെ പറ്റി … പൂക്കളിൽ നിന്ന് പൂമ്പോടി വലിച്ചെടുത്ത് വളരെയധികം പ്രയ്തനിച്ച് തെനീച്ച അതിന്റെ കൂട്ടിൽ തേൻ ശേഖരിക്കുന്നു. എന്നാൽ കുറെ കഴിയുമ്പോൾ അത് ശേഖരിച്ച തേനെല്ലാം ആരോ വന്ന് എടുത്തു കൊണ്ട് പോകുന്നു … ഒരിക്കൽ തേനീച്ചയോട് പൂവ് ആരാഞ്ഞു … നീ കഷ്ടപ്പെട്ടു തേൻ ശേഖരിക്കുന്നു. എന്നാൽ കുറെ കഴിയുമ്പോൾ മറ്റൊരാൾ അത് കവർന്നു കൊണ്ട് പോകുന്നു നിനക്ക് ദുഃഖമില്ലേ. …തേനീച്ച മറുപടി പറഞ്ഞു, എനിക്ക് തീർച്ചയായും ദു:ഖമുണ്ട് എന്നാൽ ഒന്നെനിക്കറിയാം അവർക്ക് എന്റെ തേൻ മാത്രമേ കവർന്നെടുക്കുവാൻ കഴിയൂ. എന്റെ ഉള്ളിലെ തേൻ ഉണ്ടാക്കുന്ന ആ കഴിവിനെ ആർക്കും കവർന്നെടുക്കുവാൻ കഴിയുകയില്ല. അതിൽ ഞാൻ സന്തോഷിക്കുന്നു. എന്റെ കുറിപ്പ് അവനിൽ ആത്മവിശ്വാസത്തിന്റെ വിത്തുകൾ പാകി.

ഇന്ന് യുവാക്കൾ ചെറിയ പ്രശ്നങ്ങളിൽ പോലും തകർന്നു പോകാറുണ്ട്. നന്നായി പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ പേപ്പർ നോക്കി എഴുതി ഒന്നാം സ്ഥാനത്ത് എത്തുന്ന വിദ്യാർത്ഥി…..വിദ്യാർത്ഥി എഴുതിയ പ്രബന്ധം സ്വന്തം പേരിൽ പ്രസിദ്ധകരിച്ച അദ്ധ്യാപകൻ. നന്നായി എഴുതിയ ലേഖനങ്ങൾ മോഷ്ടിച്ച് സ്വന്തം പേരിൽ പ്രസിദ്ധി കരിക്കുന്ന എഴുത്തുകാരൻ…. ഇവരെല്ലാം നമ്മുടെ ഒക്കെ മനസ്സിൽ വേദനകൾ സൃഷ്ടിച്ചിരിക്കാം. നമ്മെ നിരാശയിൽ ആഴ്ത്തിയിരിക്കാം … അപ്പോഴെല്ലാം ഒരു കാര്യം മനസ്സിൽ വിസ്മരിക്കാതിരിക്കാം… അവർക്ക് എന്റെ സൃഷ്ടി മാത്രമേ മോഷ്ടിക്കുവാൻ കഴിയുകയുള്ളൂ .. എന്നിലെ ക്രിയാത്മകതയും സൃഷ്ടി വൈഭവും കഴിവും അവർക്ക് ഒരിക്കലും മോഷ്ടിക്കാൻ കഴിയുകയില്ല… അതെ എന്റെ തേൻ മാത്രമേ അവർക്ക് കവർന്നെടുക്കുവാൻ കഴിയുകയുള്ളു. എന്നിലെ കഴിവുകൾ ആർക്കും കവർന്നെടുക്കുവാൻ സാധിക്കില്ല.

~ ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles