ഇത് മാര്‍പാപ്പയെ ധ്യാനിപ്പിച്ച ബ്രദര്‍ ബെര്‍ണാഡോ

വത്തിക്കാന്‍ സിറ്റി: അദ്ദേഹത്തിന്റെ പേര് ബ്രദര്‍ ബെര്‍ണാഡോ ഫ്രാന്‍സെസ്‌കോ മരിയ ജിയാനി. അദ്ദേഹം ഫ്‌ളോറന്‍സിലെ സാന്‍ മിനിയോത്ത അല്‍ മോണ്ടെയിലെ ബെനഡിക്ടൈന്‍ ആശ്രമശ്രേഷ്ഠനാണ്. കഴിഞ്ഞ ഒരാഴ്ചയായി ബ്രദര്‍ ബെര്‍ണാഡോ ഫ്രാന്‍സിസ് പാപ്പായെയും റോമന്‍ ക്യൂരിയയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍കരെയും ധ്യാനിപ്പിക്കുകയായിരുന്നു.

ബ്രദര്‍ ബെര്‍ണാഡോയുടെ സേവനങ്ങള്‍ തന്നെ സ്പര്‍ശിച്ചുവെന്ന് പാപ്പാ പറഞ്ഞു. മനുഷ്യനില്‍ സന്നിഹിതനായിരിക്കുന്ന ദൈവത്തെ മനസ്സിലാക്കാന്‍ അദ്ദേഹം സഹായിക്കുകയായിരുന്നു എന്ന് പാപ്പാ വിശദീകരിച്ചു. ദൈവവചനം ചെയ്തതു പോലെ മനുഷ്യനിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ധ്യാനത്തില്‍ സംബന്ധിച്ച എല്ലാവരെയും ബ്രദര്‍ സഹായിച്ചു, പാപ്പാ പറഞ്ഞു.

പ്രത്യാശയെ ചര്‍ച്ച ചെയ്തതിനും തങ്ങളോട് വളരെ ക്ഷമോയോടെ വര്‍ത്തിച്ചതിനും പാപ്പാ ബെനഡിക്ടൈന്‍ സന്ന്യാസിക്ക് നന്ദി പറഞ്ഞു. ഗൗദിയും എത് സ്‌പെസ് എന്ന രണ്ടാം വത്തിക്കാന്‍ പ്രമാണരേഖ ഒപ്പുവച്ച സമയത്ത് സഭാപിതാക്കന്‍മാരില്‍ കണ്ട അതേ ധൈര്യം താന്‍ ബ്രദര്‍ ബെര്‍ണാഡോയില്‍ കണ്ടുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles