ഭ്രൂണഹത്യ നടത്തുന്ന ആഗോള സംഘടനയുടെ പ്രസിഡന്റ് രാജി വച്ചു

വാഷിംഗ്ടണ്‍ ഡിസി: ഭ്രൂണഹത്യ നടത്തിയും പ്രോത്സാഹിപ്പിച്ചും കുപ്രസിദ്ധമായ പ്ലാന്‍ഡ് പാരെന്റ്ഹൂഡ് എന്ന അമേരിക്കന്‍ സംഘടനയുടെ പ്രസിഡന്റ് ഡോ. ലിയാന വെന്‍ രാജി വച്ചു. പ്ലാന്‍ഡ് പാരെന്റ്ഹുഡ് ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധ പതിപ്പിക്കണമോ, ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കണോ എന്ന കാര്യത്തില്‍ ബോര്‍ഡ് അംഗങ്ങളുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് രാജി.

എട്ടു മാസം മുമ്പാണ് ഡോ. ലിയാന വെന്‍ പ്ലാന്‍ഡ് പാരെന്റ്ഹുഡിന്റെ പ്രസിഡന്റായി ചുമതല ഏറ്റത്. വെന്നിന്റെ രാജി സംഘടനയുടെ ഉള്ളിലെ അസ്വാരസ്യങ്ങളുടെ സൂചനായാണ് കണക്കാക്കപ്പെടുന്നത്.

ഒരു ഡോക്ടര്‍ എന്ന നിലയിലും പൊതു ആരോഗ്യ മേധാവി എന്ന നിലയിലും ദേശീയ ആരോഗ്യ പരിപാലന സംഘടനയെ നയിക്കാന്‍ ഉദ്ദേശിച്ചാണ് താന്‍ പ്ലാന്‍ഡ് പാരെന്റ്ഹുഡിന്റെ നേതൃത്വം ഏറ്റെടുത്തതെന്ന് വെന്‍ ട്വീറ്റ് ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles