ആ വെടിനിര്‍ത്തലിന് പിന്നിലുണ്ടായിരുന്നു, ഒരു പാപ്പാഹൃദയം

ഈ സംഭവകഥ നമ്മളൊക്കെ ഒരു പക്ഷേ കേട്ടിട്ടുണ്ടാകും. 1914 ലെ ക്രിസ്മസ് ദിനത്തില്‍, ഒന്നാം ലോകമഹായുദ്ധത്തിനിടയില്‍ സംഭവിച്ച കഥ. ജര്‍മന്‍ പട്ടാളക്കാരും ബ്രിട്ടിഷ് സൈന്യവും തമ്മില്‍ യുദ്ധം നടക്കുന്നകയായിരുന്നു. അതിനിടയിലാണ് ക്രിസ്മസ് എത്തിയത്. ക്രിസ്മസിന്റെ ചൈതന്യം ഏറ്റെടുത്ത് ഇരു സൈന്യങ്ങളും വെടി നിര്‍ത്തി. സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. കരോള്‍ ഗീതങ്ങള്‍ പാടി. ഫുട്‌ബോള്‍ കളിച്ചു.

ആ സംഭവത്തിന് പിന്നില്‍ മറ്റൊരു കഥയുണ്ട്. 1914 ജൂലൈയിലാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അക്കാലത്ത് പീയൂസ് പത്താമനായിരുന്നു പാപ്പാ. അദ്ദേഹത്തിന്റെ മരണശേഷം ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയായി സ്ഥാനമേറ്റു. യൂറോപ്പില്‍ സമാധാനം സ്ഥാപിക്കുന്നതിനാണ് അദ്ദേഹം മുന്‍തൂക്കം കൊടുത്തത്. ആ വര്‍ഷം ഡിസംബറില്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്ന രാജ്യങ്ങളെല്ലാം ക്രിസ്മസ് ദിനത്തിലെങ്കിലും വെടിനിര്‍ത്തണമെന്ന് അദ്ദേഹം അപേക്ഷിച്ചു. കുറഞ്ഞ പക്ഷം ക്രിസ്മസ് ആഘോഷിക്കാനുള്ള അവസരമെങ്കിലും സൈനികര്‍ക്ക് ലഭിക്കണം എന്ന് അദ്ദേഹം നിര്‍ദേശം വച്ചു. ഒരു ദിവസത്തേക്കുള്ള വെടിനിര്‍ത്തല്‍ യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹം കൂടി പാപ്പായ്ക്ക് ഉണ്ടായിരുന്നു. മാലാഖമാരുടെ ഗാനം മുഴങ്ങുമ്പോള്‍ വെടിയൊച്ച കേള്‍ക്കാതിരിക്കട്ടെ എന്ന് അദ്ദേഹം ആഗ്രഹിച്ചു.

എന്നാല്‍, മാര്‍പാപ്പായുടെ അപേക്ഷ യുദ്ധം ചെയ്യുന്ന രാജ്യങ്ങളുടെ നേതാക്കളാരും ചെവിക്കൊണ്ടില്ല. പക്ഷേ, അത്ഭുതകരമായിത്തന്നെ അനൗദ്യോഗികമായി സൈന്യങ്ങള്‍ക്കിടയില്‍ ക്രിസ്മസ് ദിനത്തില്‍ വെടിനിര്‍ത്തല്‍ സംഭവിച്ചു. എന്തായിരുന്നു ശരിക്കും ആ വെടിനിര്‍ത്തലിന് പ്രചോദനം എന്ന് ശരിക്കും നമുക്കറിയില്ല. പക്ഷേ, ഒരു മാര്‍പാപ്പയുടെ പ്രാര്‍ത്ഥനകള്‍ തീര്‍ച്ചയായും അതിന്റെ പിന്നില്‍ ഉണ്ടാകണം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles