ഷാര്‍ബല്‍ റെയ്ഷിന്റെ മാനസാന്തരാനുഭവം

കത്തോലിക്കാ വിശ്വാസത്തില്‍ വളരുക എന്നത് കത്തോലിക്കരാകുക എന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയ കാര്യമാണ്. ജീവിതപാതയില്‍ വിശ്വാസം നഷ്ടപ്പെട്ട പലരും ക്രിസ്തുവിന്റെ അത്ഭുതകരമായ ഇടപെടല്‍ മൂലം വിശ്വാസജീവിതത്തില്‍ തിരികെ പ്രവേശിച്ചിട്ടുണ്ട്. ക്രൈസ്തവ വിശ്വാസം ത്യജിച്ച് മുസ്ലിം വിശ്വാസം സ്വീകരിക്കുകയും എന്നാല്‍ ജീവിതത്തില്‍ യേശുവിനെ അറിയാന്‍ അവസരം വന്നപ്പോള്‍ വലിയ ക്രിസ്തുസാക്ഷിയായി തീരുകയും ചെയ്ത ഷാര്‍ബല്‍ റെയ്ഷ് താനനുഭവിച്ച ക്രിസ്തുസാന്നിധ്യത്തെപ്പറ്റി വിവരിക്കുന്നു.

കത്തോലിക്കദമ്പതികളുടെ ആറു മക്കളില്‍ ഒരുവനായി ആസ്‌ത്രേലിയയില്‍ ജനിച്ച ഷാര്‍ബല്‍ ഒരു കത്തോലിക്ക വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്്. പിന്നീട് ഹൈസ്‌ക്കൂള്‍ പഠനം തുടര്‍ന്നത് ഒരു പബ്ലിക് സ്‌ക്കൂളിലും. അവിടെ അനേകം ലെബനീസ് മുസ്ലീം വിദ്യാര്‍ത്ഥികളെ അവന് സുഹൃത്തുക്കളായി ലഭിച്ചു. അവരോടൊപ്പം ഇസ്ലാം മതപരമായ പല ചര്‍ച്ചകളിലും അവന്‍ പങ്കുകൊണ്ടു. കത്തോലിക്കാവിശ്വാസരൂപീകരണത്തില്‍ ശ്രദ്ധ ചെലുത്താതിരുന്നതിനാല്‍ സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്കുമുന്‍പില്‍ അവന്‍ പലപ്പോഴും പതറിപോയി.

1999 കാലഘട്ടം ഹൈസ്‌ക്കൂളിലെ അവസാന വര്‍ഷമായപ്പോള്‍ ജോര്‍ദാനില്‍ നിന്നും ഷെയ്ക്ക് അഹമ്മദ് എന്ന് പേരുള്ള ഒരു ഇസ്ലാം മതപണ്ഡിതന്‍ വിദ്യാലയത്തില്‍ എത്തുന്നു. അയാളുടെ പ്രഭാഷണം ശ്രവിക്കാനായി ഓടിയടുത്ത മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഷാര്‍ബലുമുണ്ടായിരുന്നു. ആസ്‌ത്രേലിയയിലെ ഏറ്റവും വലിയ മുസ്ലിം ദേവാലയത്തിലേക്ക് ഷാര്‍ബല്‍ ക്ഷണിക്കപ്പെട്ടു. ഇസ്ലാം മതത്തിലേയ്ക്കുളള അയാളുടെ പരിവര്‍ത്തനം വളരെ എളുപ്പം നടന്നു. അങ്ങനെ മുസ്ലിം പള്ളിയിലെ സ്ഥിരം സന്ദര്‍ശകനായി ഷാര്‍ബല്‍ മാറി.

മകന്‍ ഇസ്ലാം മതവിശ്വാസിയായി എന്നറിഞ്ഞ അമ്മ സമീപത്തുള്ള ദേവാലയം സന്ദര്‍ശിക്കാന്‍ മകനോട് ആവശ്യപ്പെടുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യപൂര്‍ണ്ണമായ യാത്രയായി അവന് അനുഭവപ്പെട്ടു. യേശുവെ നീ ഇവിടെ ഉണ്ടെങ്കില്‍ എനിക്ക് കാണിച്ചുതരിക. ഞാന്‍ കത്തോലിക്കനാകണോ അതോ ഇസ്ലാം മതവിശ്വാസിയാകണോ? പലയാവര്‍ത്തി ഉരുവിട്ട ചോദ്യവുമായി അവന്‍ മുപ്പതുമിനിറ്റോളം ദേവാലയത്തില്‍ കഴിച്ചുകൂട്ടി. സക്രാരിയില്‍ യേശുവിന്റെ മുഖം തെളിഞ്ഞുവരുന്നത് അപ്പോഴാണ് ഷാര്‍ബല്‍ ശ്രദ്ധിച്ചത്.

ഉള്ളില്‍ നിന്നും ഒരു സ്വരം അവനോട് മന്ത്രിച്ചു. ഷാര്‍ബല്‍ ഞാന്‍ നിനക്കുവേണ്ടി ചെയ്തതെല്ലാം ഉപേക്ഷിക്കാന്‍ നീ തയ്യാറാണൊ? പൊടുന്നനെ അവന്‍ മറുപടി പറഞ്ഞു, ”ഇല്ല ദൈവമെ നീ തോല്‍ക്കാന്‍ ഞാന്‍ അനുവദിക്കില്ല.” പെട്ടെന്നുതന്നെ അവന്റെ ചുമലുകളില്‍ അനുഭവപ്പെട്ടിരുന്ന അസാധാരണമായ ഭാരം നീക്കപ്പെട്ടു. ആ നിമിഷം ക്രിസ്തുവിലേക്ക് മടങ്ങിവരാന്‍ അവന്‍ തീരുമാനിച്ചു.

ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനായി അവന്‍ ഒരു സെമിനാരിയില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തെ സെമിനാരി ജീവിതം കത്തോലിക്കാവിശ്വാസത്തെക്കുറിച്ചുള്ള അജ്ഞതകള്‍ നീക്കാന്‍ അയാളെ സഹായിച്ചു. ദൈവത്തെക്കുറിച്ച് കൂടുതല്‍ അറിയുന്തോറും കൂടുതല്‍ കൂടുതലായി സ്‌നേഹിക്കുവാന്‍ തുടങ്ങി. വിവാഹജീവിതത്തിലേക്കാണ് താന്‍ വിളിക്കപ്പെട്ടിരിക്കുന്നത് എന്നു തിരിച്ചറിഞ്ഞ ഷാര്‍ബല്‍ ക്രിസ്റ്റീന എന്ന കത്തോലിക്കാ വിശ്വാസിയെ വിവാഹം കഴിച്ചു. ഇന്ന് പാരൗസിയ എന്ന കത്തോലിക്കാമാധ്യമത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഷാര്‍ബല്‍ ക്രൈസ്തവവിശ്വാസത്തിന്റെ പാഠങ്ങള്‍ ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതില്‍ കര്‍മ്മനിരതനാണ്. ഒരുലക്ഷത്തിഅമ്പതിനായിരം വിശ്വാസികളെ ഈ മാധ്യമത്തിലൂടെ യേശുവിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles