ഫിലാഡല്‍ഫിയ സിറോമലബാര്‍പള്ളിയില്‍ ഫാമിലി നൈറ്റ് ആഘോഷിച്ചു…

ഫിലഡല്‍ഫിയ∙ സെന്‍റ് തോമസ് സിറോമലബാര്‍ ഫൊറോനാപള്ളിയില്‍ ‘അഗാപ്പ 2018’ഫാമിലി നൈറ്റ് നവംബര്‍ 17നു വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ഇടവകയില്‍ പുതിയതായി റജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളെ പരിചയപ്പെടുത്തി. വിവാഹജീവിതത്തിന്‍റെ 25, 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതിമാരെ ആദരിക്കുകയും അടുത്തിടെ വിവാഹിതരായ യുവതീയുവാക്കളെ അനുമോദിക്കുകയും ചെയ്തു.

വൈകിട്ട് അഞ്ചുമണിക്കു പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ടിജോ പറപ്പുള്ളി, ലിസി തലോടി, ഷേര്‍ളി ചാവറ എന്നിവര്‍ പ്രോഗ്രാമുകളുടെ ആമുഖ വിവരണം നല്‍കി. ട്രസ്റ്റിമാരായ ജോസ് തോമസ്, ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഇടവകജനങ്ങള്‍ എന്നിവരെ സാക്ഷിയാക്കി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ഭദ്രദീപം തെളിച്ച് ഫാമിലി നൈറ്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിനോദച്ചന്‍ അഗാപ്പെയുടെ ഹൃസ്വമായ സന്ദേശം നല്‍കി.

ഇടവകയിലെ 9 വാര്‍ഡുകളും, മതബോധനസ്കൂളും ബൈബിള്‍ അധിഷ്ടിത വിഷയങ്ങള്‍ തിരക്കഥയായി തിരഞ്ഞെടുത്ത് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. റാഫിള്‍ നറുക്കെടുപ്പില്‍ വിജയിച്ച ലക്കി ഫാമിലിക്കുള്ള പാരിതോഷികം റോഷിന്‍ അഗസ്റ്റിന്‍ എംഎല്‍എ നല്‍കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles