‘എനിക്കിഷ്ടമാണ് കുരിശിന്റെ വഴി പ്രാര്‍ത്ഥന’ ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: എല്ലാവരും കുരിശിന്റെ വഴി പ്രാര്‍ത്ഥന ചൊല്ലണം എന്ന് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. സമയം കിട്ടുമ്പോഴെല്ലാം ചൊല്ലാന്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ അടങ്ങുന്ന ഒരു കൈപ്പുസ്തകം താന്‍ എപ്പോഴും കൂടെ കൊണ്ടു നടക്കാറുണ്ടെന്ന് മാര്‍പാപ്പാ പറഞ്ഞു.

യേശുവിന്റെ പിന്നാലെ കുരിശും വഹിച്ച് മറിയത്തോടൊത്ത് നടക്കുക എന്നതാണ് ക്രിസ്തീയ ജീവിതത്തിന്റെ വിദ്യാലയം. അവിടെ നിന്നാണ് നാം സഹനവും ക്ഷമാശീലവും മൗനവും യഥാര്‍ത്ഥ സ്‌നേഹവും അഭ്യസിക്കുന്നത്, പാപ്പാ വിശദീകരിച്ചു.

അത് പറയുക മാത്രമല്ല, പോക്കറ്റില്‍ നിന്ന് കുരിശിന്റെ വഴിയുടെ കൈപ്പുസ്തകം അദ്ദേഹം പുറത്തെടുത്ത് വിശ്വാസികളെ കാണിക്കുകയും ചെയ്തു. ബ്യുവനോസ് അയേഴ്‌സില്‍ വച്ച് സമ്മാനമായി കിട്ടിയതാണ് ആ പുസ്തകം എന്ന് അദ്ദേഹം പറഞ്ഞു. ലോകയുവനസമ്മേളനത്തിലെ ഒരു സുപ്രധാന ഭാഗമാണ് കുരിശിന്റെ വഴിയെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles