തളര്‍ന്ന ഹൃദയത്തില്‍ പിശാച് വിത്തു വിതയ്ക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി; ജീവിതത്തില്‍ തളര്‍ച്ച വരുമ്പോള്‍ ആത്മീയ ജാഗ്രത പാലിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പായുടെ ഉദ്‌ബോധനം. സംഖ്യയുടെ പുസ്തകം വായിച്ച് പ്രഭാഷണം നടത്തുകയായിരുന്നു, പാപ്പാ.

തളര്‍ച്ചയൂടെ അരൂപി നമ്മെ ബുദ്ധിമുട്ടിക്കും, പ്രത്യാശയെ നമ്മുടെ കണ്ണുകളുടെ മുന്നില്‍ നിന്ന് മറയ്ക്കും, പാപ്പാ പറഞ്ഞു. ഞങ്ങളെ ഈജിപ്തില്‍ നിന്ന് കൊണ്ടു വന്നത് ഈ മരുഭൂമിയില്‍ കിടന്ന് മരിക്കാനാണോ എന്ന് ചോദിച്ച ഇസ്രായേല്‍ക്കാരെ കുറിച്ച് പാപ്പാ പ്രതിപാദിച്ചു.

മരുഭൂമിയില്‍ അലഞ്ഞു നടന്നപ്പോള്‍ ഇസ്രായേല്‍ ജനം പരാതി പറഞ്ഞു, മുറുമുറുത്തു. ഇതു പോലെ നമ്മുടെ ജീവിതത്തിലും സംഭവിക്കുമ്പോള്‍ നമുക്ക് മനസ്സു മടുക്കും. നമ്മുടെ ക്ഷമ നശിക്കും.

തളര്‍ച്ചയുടെ അരൂപി നമ്മുടെ പ്രത്യാശ എടുത്തുമാറ്റും. തളര്‍ന്നിരിക്കുമ്പോള്‍ നാം നെഗറ്റീവായ കാര്യങ്ങള്‍ മാത്രമേ കാണുകയുള്ളൂ. നാം അതു വരെ സ്വീകരിച്ച നല്ല കാര്യങ്ങള്‍ വിസ്മരിച്ചു കളയും, പാപ്പാ പറഞ്ഞു.

തളര്‍ച്ചയുടെ അരൂപി നമ്മെ ഭരിക്കുമ്പോള്‍ പിശാച് വന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യത ഏറെയാണ്. അവന്‍ നമ്മുടെ കൂടുതല്‍ വലിയ സങ്കീര്‍ണതയിലേക്ക് നയിക്കുന്നു. അതിനാല്‍ ജാഗ്രത വേണമെന്ന് പാപ്പാ മുന്നറിയിപ്പു നല്‍കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles