പിശാചിനെ ദൈവ വചനം കൊണ്ട് നേരിടുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പാപപ്രലോഭനത്തെ നേരിടുമ്പോള്‍ നാം മാതൃകയാക്കേണ്ടത് ക്രിസ്തുവിനെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. പിശാചിനെ ദൂരെയകറ്റുക, അല്ലെങ്കില്‍ ദൈവവചനം കൊണ്ട് മറുപടി പറയുക, ഒരിക്കലും പിശാചിനോട് സംവാദത്തിന് നില്‍ക്കരുത്, പാപ്പാ പറഞ്ഞു.

മരുഭൂമിയില്‍ വച്ച് പിശാച് പരീക്ഷിക്കുമ്പോള്‍ യേശു അവനോട് സംസാരിച്ചു നില്‍ക്കുന്നില്ല. സ്വന്തം വാക്കുകള്‍ കൊണ്ടല്ല, ദൈവ വചനം കൊണ്ടാണ് യേശു പിശാചിനെ നേരിടുന്നത്, പാപ്പാ വിശദീകരിച്ചു.

പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ സാധാരണ നമ്മള്‍ പാപത്തെ കുറിച്ച് പിശാചുമായി തര്‍ക്കിക്കാന്‍ നില്‍ക്കും. ഒരിക്കലും പിശാചുമായി സംസാരിക്കാന്‍ നില്‍ക്കരുത്. രണ്ടു കാര്യങ്ങളാണ് യേശു ചെയ്യുന്നത്. അവനെ ആട്ടിപ്പായിക്കുന്നു. മരുഭൂമിയില്‍ വച്ച് അവിടുന്ന് അവനോട് ദൈവ വചനം ഉപയോഗിച്ച് മറുപടി പറയുന്നു.

‘നിങ്ങള്‍ ശ്രദ്ധിക്കണം. ഒരിക്കലും പ്രലോഭനത്തോട് സംവാദത്തിന് നില്‍ക്കരുത്. പിശാചുമായി സംഭാഷണത്തിന് നില്‍ക്കരുത്’ പാപ്പാ പറഞ്ഞു.

യേശു മരുഭൂമിയില്‍ 40 ദിവസം ഉപവസിച്ചതിനെ കുറിച്ച് വിശദീകരിച്ച് സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ. യോര്‍ദാന്‍ നദയില്‍ വച്ച് ജ്ഞാനസ്‌നാനം സ്വീകരിച്ചതിന് ശേഷം അവിടുന്ന് ഉപവസിക്കാന്‍ വേണ്ടിയാണ് മരുഭൂമിയിലേക്ക് പോയത്. തന്റെ ദൗത്യത്തിന് വേണ്ടി അവിടുന്ന് സ്വയം ഒരുങ്ങുകയായിരുന്നു, അവിടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles