‘ഞാന്‍ അടിയുറച്ച ക്രിസ്തുമതവിശ്വാസി’ വിംബിള്‍ഡന്‍ ചാമ്പ്യന്‍

ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിച്ച് ഈ വര്‍ഷത്തെ വിംബിള്‍ഡന്‍ ടെന്നീസ് ചാമ്പ്യന്‍. കഴിഞ്ഞ ദിവസം നടന്ന വിംബിള്‍ഡന്‍ ടെന്നീസ് ഫൈനലില്‍ റോജര്‍ ഫെഡററെ തോല്‍പിച്ച് കിരീടം നേടിയ നോവാക്ക് ജോക്കോവിച്ച് ആണ് തന്റെ അടിയറച്ച ക്രിസ്തീയ വിശ്വാസം പ്രഖ്യാപിച്ചത്. നാല് മണിക്കൂറിലേറെ നീണ്ട മാരത്തണ്‍ മത്സരത്തിലാണ് ജോക്കോവിച്ച് ഫെഡററെ തോല്‍പിച്ചത്.

‘ഞാന്‍ ഒരു കായികതാരം ആകുന്നതിന് മുമ്പേ ഞാന്‍ ഒരു അടിയുറച്ച ക്രിസ്തുമതവിശ്വാസിയാണ്’ ലോകത്തിലെ ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ച് പറഞ്ഞു.

പലപ്പോഴും പരസ്യമായി പ്രത്യക്ഷപ്പെടുമ്പോള്‍ ഒരു കുരിശ് ധരിച്ചാണ് മുപ്പത്തിമൂന്നുകാരനായ ജോക്കോവിച്ച് പ്രത്യക്ഷപ്പെടാറുള്ളത്.

‘ഇത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കിരീടമാണ്. കാരണം ഞാന്‍ ഒരു കായികതാരം ആകുന്നതിന് മുമ്പേ അടിയുറച്ച ക്രിസ്ത്യാനിയാണ്’ 2011 ഏപ്രിലില്‍ വി. സാവയുടെ ഓഡര്‍ സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവനില്‍ നിന്ന് സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.

ഒപ്പം ഉപവി പ്രവര്‍ത്തനങ്ങളിലും അദ്ദേഹം വ്യാപൃതനാണ്. ഏറ്റവും പാവപ്പെട്ടവര്‍ക്കായുള്ള ഒരു റെസ്റ്ററന്റിന്റെ പണം മുഴുവന്‍ അദ്ദേഹമാണ് നല്‍കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles