മറിയം ശിഷ്യത്വത്തിന്റെ മഹനീയ മാതൃക

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 19
“കണ്ടാലും ഇന്നു മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.” തന്നെക്കുറിച്ചുള്ള മറിയത്തിന്റെ ഈ പ്രവചനം അവളുടെ കാലത്ത് തന്നെ നിറവേറി. യേശുവിന്റെ ലാവണ്യ വാക്കുകളിലും അടയാളങ്ങളിലും അത്ഭുതപ്പെട്ട പുരുഷാരത്തിന്റെ മദ്ധ്യേ നിന്നു ഒരു സ്ത്രീ ഉച്ചത്തിൽ വിളിച്ചു പറയുന്നു. “നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ”
(ലൂക്കാ 11:27- 28 )
ദൈവിക പദ്ധതിക്ക് ജീവിതം പരിപൂർണ്ണമായി സമർപ്പിച്ചു കൊണ്ട് ദൈവത്തിന്റെ വാഗ്ദാനങ്ങളിലും പരിപാലനയിലും വിശ്വസിച്ചു കൊണ്ട് ജീവിതത്തിൽ ദൈവം പ്രവൃത്തിക്കുന്ന വലിയ കാര്യങ്ങളെ എളിമയോടെ ഏറ്റ് പറഞ്ഞ് പ്രകീർത്തിക്കുവാൻ ദൈവത്തിന്റെ സകല പ്രവൃത്തികളെയും അവ മനസ്സിലാക്കാൻ കഴിയാത്തപ്പോഴും അവയെ ഹൃദയത്തിൽ സംഗ്രഹിച്ച് മത ജീവിതത്തിൽ നിഷ്ഠ പുലർത്തി ദൈവം ഏല്പിച്ചു കൊടുത്ത മകനെയും വ്യക്തികളെയും ദൈവിക വഴികളിൽ നയിക്കുവാൻ ദൈവഹിതം നിവർത്തിച്ച് സഭയിലും സഭയ്ക്കും വേണ്ടി ജീവിച്ച് ക്രിസ്തു ശിഷ്യരായി ജീവിക്കുവാൻ എന്നും മാതൃകയും പ്രചോദനവുമാണ് മറിയം.
~ Jincy Santhosh ~
“അപ്പസ്തോലന്മാർക്ക് അപ്പസ്തോലയാണവൾ.
വേദസാക്ഷികൾക്ക് രാജ്ഞി .
കന്യകമാർക്ക് അവളൊരു കൈത്തിരിയാണ്.
വിവാഹിതർക്ക് ഒരു മാതൃക…”
(കാർഡിനൽ ന്യൂമാൻ)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.